'വാഴപ്പിണ്ടി കഴിക്കുന്നത് മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിക്കുന്നതും ഏറെ നല്ലതാണ്'; പൃഥ്വിരാജിനും ആഷിക് അബുവിനുമെതിരെ പരിഹാസവുമായി ടി സിദ്ദിഖ് എംഎല്‍എ
Sep 2, 2021, 11:17 IST
കൊച്ചി: (www.kvartha.com 02.09.2021) പൃഥ്വിരാജിനും ആഷിക് അബുവിനുമെതിരെ പരിഹാസ പോസ്റ്റുമായി ടി സിദ്ദിഖ് എംഎല്‍എ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കി പ്രഖ്യാപിച്ച സിനിമയില്‍ നിന്നും പിന്മാറിയ സാഹചര്യത്തിലാണ് പരിഹാസം. ഇരുവര്‍ക്കും 'വാഴപ്പിണ്ടി ജ്യൂസ്' നിര്‍ദേശിക്കുന്നുവെന്ന് പറഞ്ഞാണ് എം എൽ എ യുടെ ഫേസ്ബുക് പോസ്റ്റ്.
എം എൽ എയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
'വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കില്‍ ഉപയോഗിക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിക് അബുവിനും ഈ ജ്യൂസ് നിർദേശിക്കുന്നു.'
നിര്‍മാതാവുമായുള്ള തര്‍ക്കമാണ് ചിത്രത്തിൽ നിന്നും പിന്മാറാൻ കാരണമെന്നാണ് ആഷിക് അബു പറഞ്ഞത്. കോംപസ് മൂവീസ് ലിമിറ്റഡിന്‍റെ ബാനറില്‍ സിക്കന്തര്‍, മൊയ്‍തീന്‍ എന്നിവര്‍ നിര്‍മിക്കുന്നുവെന്നാണ് പ്രഖ്യാപന സമയത്ത് അണിയറക്കാര്‍ പങ്കുവച്ചിരുന്ന പോസ്റ്ററില്‍ ഉണ്ടായിരുന്നത്.
ഒപിഎം സിനിമാസിന്‍റെ ബാനറില്‍ ആഷിക് അബുവിനും നിര്‍മാണ പങ്കാളിത്തമുണ്ടായിരുന്നു. ഹര്‍ശദ്, റമീസ് എന്നിവരെയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചില മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ രാഷ്ട്രീയത്തിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെട്ടതോടെ റമീസ് പ്രൊജക്റ്റില്‍ നിന്നും പിന്മാറുകയായിരുന്നു.
Keywords: News, Kochi, Siddhiq, Facebook, Facebook Post, Entertainment, Cinema, Film, Kerala, State, Prithvi Raj, Criticism, Social Media, T Siddique MLA facebook post against Prithviraj and Aashiq Abu.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.