SWISS-TOWER 24/07/2023

ബിഗ് ബിക്കൊപ്പം നയന്‍സ്; സൈരാ നരസിംഹ റെഡ്ഡിയുടെ ആദ്യ ചിത്രങ്ങള്‍ പങ്കുവെച്ച് ബച്ചന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 31.03.2018) തെലുങ്ക് മെഗാ സ്റ്റാര്‍ ചിരഞ്ജീവിയും ഇതിഹാസ താരം അമിതാഭ് ബച്ചനും ഒന്നിക്കുന്ന സൈരാ നരസിംഹ റെഡ്ഡിയിലെ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടു. തെന്നിന്ത്യന്‍ താര റാണി നയന്‍താര നായികയാകുന്ന സിനിമയിലെ ആദ്യ ചിത്രങ്ങള്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ ബിഗ് ബി തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്.

രായല്‍സീമയിലെ സ്വാന്തന്ത്ര്യ സമരസേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഗുരുവിന്റെ റോളിലാണ് ബച്ചന്‍ എത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുള്ള നയന്‍താര ഇതാദ്യമായാണ് അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്നത്.

  ബിഗ് ബിക്കൊപ്പം നയന്‍സ്; സൈരാ നരസിംഹ റെഡ്ഡിയുടെ ആദ്യ ചിത്രങ്ങള്‍ പങ്കുവെച്ച് ബച്ചന്‍

അടുത്ത സുഹൃത്തും തെലുങ്കിലെ സൂപ്പര്‍താരവുമായ ചിരഞ്ജീവി അദ്ദേഹത്തിന്റെ പുതിയ ചിത്രത്തില്‍ അതിഥി വേഷത്തിനായി ക്ഷണിച്ചപ്പോള്‍ തനിക്കത് നിരസിക്കാനായില്ലെന്നും അതിനാല്‍ ഹൈദരാബാദിലേക്ക് ഉടന്‍ പോവുകയാണെന്നും ഷൂട്ടിംഗിന് മുന്‍പ് ബച്ചന്‍ തന്റെ ബ്ലോഗില്‍ കുറിച്ചിരുന്നു.

  ബിഗ് ബിക്കൊപ്പം നയന്‍സ്; സൈരാ നരസിംഹ റെഡ്ഡിയുടെ ആദ്യ ചിത്രങ്ങള്‍ പങ്കുവെച്ച് ബച്ചന്‍

സുരീന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സൈരാ നരസിംഹ റെഡ്ഡി നിര്‍മ്മിക്കുന്നത് രാം ചരണിന്റെ നിര്‍മ്മാണക്കമ്പനിയായ കൊനിടെല പ്രൊഡക്ഷന്‍ കമ്പനിയാണ് . കിച്ചാ സുദീപ്, വിജയ് സേതുപതി, ജഗപതി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. എ.ആര്‍ റഹ്മാനാണ് സംഗീതം നിര്‍വഹിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക.

  ബിഗ് ബിക്കൊപ്പം നയന്‍സ്; സൈരാ നരസിംഹ റെഡ്ഡിയുടെ ആദ്യ ചിത്രങ്ങള്‍ പങ്കുവെച്ച് ബച്ചന്‍

  ബിഗ് ബിക്കൊപ്പം നയന്‍സ്; സൈരാ നരസിംഹ റെഡ്ഡിയുടെ ആദ്യ ചിത്രങ്ങള്‍ പങ്കുവെച്ച് ബച്ചന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Sye Raa Narasimha Reddy first photos: Chiranjeevi, Nayanthara and Amitabh Bachchan’s look revealed, Mumbai, Twitter, News, Blogger, Amitabh Batchan, Cinema, Entertainment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia