അജയ് പഡ്‌നേകര്‍
മുംബൈ: (www.kvartha.com 05.08.2020) നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ബിഹാര്‍ സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചതായി സുപ്രീംകോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട കക്ഷികളോട് മൂന്ന് ദിവസത്തിനുള്ളില്‍ പ്രതികരണം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. രജപുത്തിന്റെ മരണത്തില്‍ മുംബൈ പൊലീസ് നടത്തിയ അന്വേഷണ ഘട്ടത്തെക്കുറിച്ച് കോടതിയെ അറിയിക്കണമെന്നും മഹാരാഷ്ട്ര സര്‍ക്കാരിനോട് ഉത്തരവിട്ടു.
Image courtesy: Ridhin Chandra
ജൂണ്‍ 14 ന് മുംബൈ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടന്റെ മരണം അന്വേഷിക്കാനുള്ള അവകാശത്തെച്ചൊല്ലി ബിഹാര്‍ പൊലീസും മഹാരാഷ്ട്രയിലെ പൊലീസും തമ്മില്‍ തുറന്ന പോര് നടക്കുകയായിരുന്നു. നടന്റെ പിതാവ് കെ കെ സിംഗ് ബിഹാര്‍ പൊലീസിന് സമര്‍പ്പിച്ച പരാതിയെ തുടര്‍ന്ന് കേസന്വേഷണത്തിനായി മുംബൈയിലെത്തിയ ബിഹാര്‍ പൊലീസ് സീനിയര്‍ ഉദ്യോഗസ്ഥന്‍ വിനയ് തിവാരിയെ പതിനാലു ദിവസത്തേക്ക് കോവിഡ് നിരീക്ഷണത്തിനു വിധേയനാക്കിയ സംഭവത്തില്‍ ബിഹാര്‍ സര്‍ക്കാരും സമൂഹ മാധ്യമങ്ങളും നീരസം പ്രകടിപ്പിച്ചിരുന്നു.
കേസില്‍ മഹാരാഷ്ട്ര പൊലീസ് തെളിവുകള്‍ നശിപ്പിക്കുകയാണെന്ന് സുശാന്ത് സിംഗ് രജ്പുത്തിന്റെ പിതാവിനെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വാദിച്ചു. നടന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി ബി ഐ ക്ക് കൈമാറാന്‍ ബിഹാര്‍ സര്‍ക്കാരിന് കഴിയില്ലെന്ന് രജ്പുത്തുമായി ബന്ധത്തിലായിരുന്ന നടി റിയ ചക്രവര്‍ത്തിയുടെ അഭിഭാഷകന്‍ നേരത്തെ വാദിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കേന്ദ്രത്തിനു സമര്‍പ്പിച്ച ആവശ്യം പരിഗണിച്ചാണ് സി ബി ഐ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടത്.
Keyword: National, News, Mumbai, Bihar, Maharashtra police, CBI, Suicide, Sushant Singh Rajput, Police, Supreme Court. CBI to probe actor Sushant Singh Rajput's death,Cine Actor,Mumbai,Police,Death,Bollywood,Supreme Court of India,Cinema,National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.