SWISS-TOWER 24/07/2023

സുഷാന്ത് സിംഗിന്റെ മരണം; 'സല്‍മാന്‍ ഖാന്‍ മുര്‍ദാബാദ്' മുദ്രാവാക്യവുമായി 'ബീയിംഗ് ഹ്യൂമണ്‍' സ്റ്റോറിന് മുന്നില്‍ പ്രതിഷേധിച്ച് ആരാധകര്‍

 


ADVERTISEMENT

പട്‌ന: (www.kvartha.com 20.06.2020) 'സല്‍മാന്‍ ഖാന്‍ മുര്‍ദാബാദ്' മുദ്രാവാക്യവുമായി 'ബീയിംഗ് ഹ്യുമണ്‍' സ്റ്റോറിന് മുന്നില്‍ ആരാധകര്‍ പ്രതിഷേധിച്ചു. ബോളിവുഡ് നടന്‍ സുഷാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടന്റെ ആരാധകര്‍ പ്രതിഷേധിച്ചത്. ബീഹാറിലെ ബാന്ദ്രയിലെ ബീയിംഗ് ഹ്യൂമണ്‍ സ്റ്റോറിന് മുന്നിലാണ് പ്രതിഷേധം നടന്നത്. സ്റ്റോറിന് മുന്നിലെ വലിയ ബോര്‍ഡില്‍ നിന്നും സല്‍മാന്‍ ഖാന്റെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

സുഷാന്ത് സിംഗിന്റെ മരണം; 'സല്‍മാന്‍ ഖാന്‍ മുര്‍ദാബാദ്' മുദ്രാവാക്യവുമായി 'ബീയിംഗ് ഹ്യൂമണ്‍' സ്റ്റോറിന് മുന്നില്‍ പ്രതിഷേധിച്ച് ആരാധകര്‍

സുശാന്തിനെ ബോളിവുഡില്‍ ഒതുക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് സല്‍മാന്‍ ഖാനും കരണ്‍ ജോഹറുമടക്കം ഏഴ് പേര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം നടന്നത്. ബോളിവുഡിലേക്ക് പുറത്തു നിന്നു വന്ന നടീ-നടന്മാരെ പുറത്താക്കാന്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ള ആരോപണവും ഉയര്‍ന്നിരുന്നു.
Keywords:  National, News, Salman Khan, Cinema, film, Death, Suicide, Bollywood, Suicide, Bihar, Patna, Store, Charity, Fans Association, Protest, Sushant Singh Rajput Suicide Case: Angry Protestors Show Up Outside Salman Khan’s ‘Being Human’ Store In Bandra, Shout ‘Salman Khan Murdabad’.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia