നടൻ സുശാന്ത് സിങ് രാജ്പുത്തിന് ലഹരിമരുന്ന് എത്തിക്കുന്നതിൽ സുഹൃത്തായ റിയ ചക്രവർത്തി നിർണായക പങ്കു വഹിച്ചെന്ന് നർകോടിക്സ് കൺട്രോൾ

 


മുംബൈ: (www.kvartha.com 06.03.2021) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സുശാന്ത് സിങ് രാജ്പുത്തിന് ലഹരിമരുന്ന് എത്തിക്കുന്നതിൽ റിയ ചക്രവർത്തി നിർണായക പങ്കു വഹിച്ചെന്ന് നർകോടിക്സ് കൺട്രോൾ ബ്യൂറോ കുറ്റപത്രം.

മുൻനിര ബോളിവുഡ് നടിമാരായ ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരുമായി ബന്ധപ്പെട്ട ലഹരി ആരോപണങ്ങളും അവരുടെ മൊഴികളും നർകോടിക്സ് കൺട്രോൾ ബ്യൂറോയുടെ കുറ്റപത്രത്തിലുണ്ട്.

നടൻ സുശാന്ത് സിങ് രാജ്പുത്തിന് ലഹരിമരുന്ന് എത്തിക്കുന്നതിൽ സുഹൃത്തായ റിയ ചക്രവർത്തി നിർണായക പങ്കു വഹിച്ചെന്ന് നർകോടിക്സ് കൺട്രോൾ

റിയ, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്റെ മുൻ മാനേജർ, വീട്ടുജോലിക്കാർ, ലഹരി ഇടപാടുകാർ എന്നിവരടക്കം 33 പേർക്കെതിരെയാണ് 11,700 പേജുള്ള കുറ്റപത്രം സമർപിച്ചിരിക്കുന്നത്. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ർകോടിക്സ് കൺട്രോൾ ബ്യൂറോ അവകാശപ്പെടുന്നു.

സുശാന്തിന്റെ 15 കോടി റിയ തട്ടിയെടുത്തെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുന്നതിനിടെയാണു ലഹരി വിവരങ്ങൾ അടങ്ങിയ വാട്സാപ് ചാറ്റ് കണ്ടെത്തിയതും എൻസിബി അന്വേഷണമാരംഭിക്കുകയും ചെയ്തത്.

Keywords:  News, Mumbai, Entertainment, National, India, Film,  Cinema, Actor, Actress, Suicide, Sushant Singh Rajput, Drugs Case, NCB, Charge Sheet, 33 Accused, Sushant Singh Rajput-Related Drugs Case: NCB Files Charge Sheet Against 33 Accused.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia