SWISS-TOWER 24/07/2023

'അടുത്ത ശമ്പളം നല്‍കാന്‍ കഴിയുമോ എന്നറിയില്ല'; വീട്ടുജോലിക്കാരോട് അവസാനമായി സുശാന്ത് പറഞ്ഞത്, ഇന്‍സ്റ്റഗ്രാമിലൂടെ എണ്ണമിട്ട് നിരത്തിയ 50 സ്വപ്‌നങ്ങളും നൊമ്പരമുണര്‍ത്തുന്നു, ആരാധകലോകത്തെ നിരാശയിലാക്കി വിടപറഞ്ഞ നടന്റെ അന്ത്യകര്‍മങ്ങള്‍ മുംബൈ ശ്മശാനത്തില്‍

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 15.06.2020) ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത ഏറെ വേദനയോടെയാണ് ഏവരും കേട്ടിരുന്നത്. മുംബൈ ബാന്ദ്രയിലെ ജോഗേഴ്‌സ് പാര്‍ക്കിലുള്ള മൗണ്ട് ബ്ലാന്‍ക് അപാര്‍ട്‌മെന്റില്‍ മൂന്ന് വീട്ടുജോലിക്കാര്‍ക്കൊപ്പമാണ് താരം താമസിച്ചിരുന്നത്.

സുശാന്ത് സിംഗ് രജ്പുതിന്റെ മൃതദേഹം മുംബൈയിലെ കൂപ്പര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടം നടത്തിയത് രാത്രി 10:30 മുതല്‍ ഞായറാഴ്ച രാത്രി 11:30 ഓടെയായിരുന്നു. കൊവിഡ്-19 വൈറസ് ബാധ ഇല്ലെന്ന് ഉറപ്പ് വരുത്താന്‍ ശ്രവ പരിശോധനയും നടത്തി. നടന്റെ അന്ത്യകര്‍മങ്ങള്‍ തിങ്കളാഴ്ച സബര്‍ബന്‍ വൈലെ പാര്‍ലെ പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ വൈകിട്ട് 3 മണിക്ക് ശേഷം നടക്കുമെന്ന് നടന്റെ വക്താവ് പറഞ്ഞു.

'അടുത്ത ശമ്പളം നല്‍കാന്‍ കഴിയുമോ എന്നറിയില്ല'; വീട്ടുജോലിക്കാരോട് അവസാനമായി സുശാന്ത് പറഞ്ഞത്, ഇന്‍സ്റ്റഗ്രാമിലൂടെ എണ്ണമിട്ട് നിരത്തിയ 50 സ്വപ്‌നങ്ങളും നൊമ്പരമുണര്‍ത്തുന്നു, ആരാധകലോകത്തെ നിരാശയിലാക്കി വിടപറഞ്ഞ നടന്റെ അന്ത്യകര്‍മങ്ങള്‍ മുംബൈ ശ്മശാനത്തില്‍

അതേസമയം ബോളിവുഡ് നടന്റെ മരണത്തിന് കാരണമായി കരിയറിലുണ്ടായ ഇടര്‍ച്ചകളും ഇന്റസ്ട്രിയില്‍ നിന്ന് പിന്തുണ ലഭിക്കാതിരുന്നതും താരത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയെന്നും വെളിപ്പെടുത്തലുകളുണ്ട്. അതിനിടെ ചര്‍ച്ചയാകുന്നത് സുശാന്ത് തന്റെ ജോലിക്കാരോട് പറഞ്ഞ വാക്കുകളും എണ്ണമിട്ട് നിരത്തിയ തന്റെ ജിവിതത്തിലെ 50 അഭിലാഷങ്ങളുമാണ്.

അടുത്ത ശമ്പളം നല്‍കാന്‍ തനിക്ക് കഴിയുമോ ഇല്ലയോ എന്നറിയില്ലെന്നാണ് സുശാന്ത് ജോലിക്കാരനോട് പറഞ്ഞത്. കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കിയപ്പോഴായിരുന്നു സുശാന്ത് ഇക്കാര്യം സൂചിപ്പിച്ചത്. ജോലിക്കാര്‍ക്കുള്ള മുഴുവന്‍ ശമ്പളവും സുശാന്ത് നല്‍കിയിരുന്നു.

താരത്തിന്റെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 2019 സെപ്റ്റംബറില്‍ സുശാന്ത് തന്റെ 50 സ്വപ്നങ്ങളെ കുറിച്ച് പങ്കുവച്ച ഒരു പോസ്റ്റാണ് പങ്കുവച്ചത്.

സുശാന്ത് എണ്ണമിട്ട് തന്റെ ജിവിതത്തിലെ 50 അഭിലാഷങ്ങളാണ് എണ്ണമിട്ട് നിരത്തിയത്. ഒരു ചാമ്പ്യനൊപ്പം പോക്കര്‍ കളിക്കുന്നത്, ആദ്യ പുസ്തകം എഴുതുന്നത്, യൂറോപ്പിലൂടെ ട്രെയിന്‍ യാത്ര, പൊട്ടിത്തെറിക്കാന്‍ എങ്ങനെ പഠിക്കാം തുടങ്ങിയവയാണ് പങ്കുവച്ചിരിക്കുന്നത്.

'അടുത്ത ശമ്പളം നല്‍കാന്‍ കഴിയുമോ എന്നറിയില്ല'; വീട്ടുജോലിക്കാരോട് അവസാനമായി സുശാന്ത് പറഞ്ഞത്, ഇന്‍സ്റ്റഗ്രാമിലൂടെ എണ്ണമിട്ട് നിരത്തിയ 50 സ്വപ്‌നങ്ങളും നൊമ്പരമുണര്‍ത്തുന്നു, ആരാധകലോകത്തെ നിരാശയിലാക്കി വിടപറഞ്ഞ നടന്റെ അന്ത്യകര്‍മങ്ങള്‍ മുംബൈ ശ്മശാനത്തില്‍

ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ സ്വപ്നങ്ങള്‍ ഓരോന്നായി പേപ്പറില്‍ കുറിച്ചിട്ട് അതിന്റെ ചിത്രങ്ങളാണ് പങ്കുവയ്ക്കുന്നത്. അതേസമയം ഈ പോസ്റ്റ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ്. വിമാനം പറത്താന്‍ പഠിക്കണം എന്നതാണ് അദ്ദേഹം ആദ്യമായി കുറിച്ച ആഗ്രഹം.

'അടുത്ത ശമ്പളം നല്‍കാന്‍ കഴിയുമോ എന്നറിയില്ല'; വീട്ടുജോലിക്കാരോട് അവസാനമായി സുശാന്ത് പറഞ്ഞത്, ഇന്‍സ്റ്റഗ്രാമിലൂടെ എണ്ണമിട്ട് നിരത്തിയ 50 സ്വപ്‌നങ്ങളും നൊമ്പരമുണര്‍ത്തുന്നു, ആരാധകലോകത്തെ നിരാശയിലാക്കി വിടപറഞ്ഞ നടന്റെ അന്ത്യകര്‍മങ്ങള്‍ മുംബൈ ശ്മശാനത്തില്‍

നല്ലൊരു അമ്പെയ്ത്ത്കാരനാകണമെന്നും ഇടം കൈ കൊണ്ട് ബാറ്റ് ചെയ്യണമെന്നും കൂടാതെ 1000 വൃക്ഷത്തൈകള്‍ നടണം എന്നും ലംബോര്‍ഗിനി കാര്‍ വാങ്ങണമെന്നും കുറിച്ചിരുന്നു. ഒപ്പം 100 കുട്ടികളെ ഐ എസ് ആര്‍ ഒ, നാസ വര്‍ക് ഷോപ്പിനയക്കുക, യൂറോപ്പിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുക ഒപ്പം സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധത്തിന് പരിശീലനം നല്‍കുക, ഒരു ചാമ്പ്യനൊപ്പം ചെസ് കളിക്കുക, കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും സുശാന്തിന്റെ ആഗ്രഹങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.

'അടുത്ത ശമ്പളം നല്‍കാന്‍ കഴിയുമോ എന്നറിയില്ല'; വീട്ടുജോലിക്കാരോട് അവസാനമായി സുശാന്ത് പറഞ്ഞത്, ഇന്‍സ്റ്റഗ്രാമിലൂടെ എണ്ണമിട്ട് നിരത്തിയ 50 സ്വപ്‌നങ്ങളും നൊമ്പരമുണര്‍ത്തുന്നു, ആരാധകലോകത്തെ നിരാശയിലാക്കി വിടപറഞ്ഞ നടന്റെ അന്ത്യകര്‍മങ്ങള്‍ മുംബൈ ശ്മശാനത്തില്‍

അതേസമയം മരിക്കുന്നതിന് തലേന്ന് വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് സുശാന്ത് ഉറങ്ങാന്‍ കിടന്നത്. അതിനാല്‍ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതില്‍ വീട്ടുജോലിക്കാര്‍ക്ക് സംശയമൊന്നും തോന്നിയില്ലെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാത്രി അദ്ദേഹത്തിനൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നതായാണ് വിവരം. ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിങ് രജ്പുതിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരമായിട്ടും മുറിയില്‍നിന്നു പ്രതികരണമൊന്നും ലഭിക്കാത്തതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് വീട്ടുജോലിക്കാരും സുഹൃത്തുക്കളും മുറിയില്‍ കടന്നത്.

ഇദ്ദേഹം അവസാനമായി ഒരു ടിവി താരമായിരുന്ന സുഹൃത്തിനെ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇവര്‍ കോള്‍ എടുത്തിരുന്നില്ല. സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയതിന്റെ മെഡിക്കല്‍ രേഖകള്‍ പൊലീസിന് ലഭിച്ചതായും ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ആറു മാസത്തോളമായി സുശാന്ത് കടുത്ത വിഷാദത്തിലായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞു.

എംഎസ് ധോണിയുടെ ജീവിതകഥ പറഞ്ഞ 'എംഎസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി' പ്രധാന ചിത്രമാണ്. ബോളിവുഡില്‍ ഹിറ്റായ ഈ ചിത്രം നൂറ് കോടി ക്ലബ്ബില്‍ എത്തിയതോടെ മുന്‍നിര താരമായി സുശാന്ത് വളര്‍ന്നിരുന്നു. പികെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് എന്നിവയാണ് താരത്തിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍.

Keywords:  News, National, India, Cinema, film, Bollywood, Obscene, Death, Funeral, Family,  Sushant Singh Rajput funeral: Last rites to be held at Pawan Hans Crematorium
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia