SWISS-TOWER 24/07/2023

സുശാന്ത് സിംഗ് രജ്പുത് അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത് നശ്വരമായ ജീവിതത്തെക്കുറിച്ചും അമ്മയെക്കുറിച്ചും; വികാരഭരിതമായ ആ പോസ്റ്റ് ഇങ്ങനെ!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 14.06.2020) ഞായറാഴ്ച ഉച്ചയോടെ ബാന്ദ്രയിലെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത് നശ്വരമായ ജീവിതത്തെക്കുറിച്ചും അമ്മയെക്കുറിച്ചും.

ജൂണ്‍ മൂന്നിനാണ് അമ്മയെ അനുസ്മരിച്ചുകൊണ്ട് അവസാനമായി എഴുതിയ പോസ്റ്റില്‍ ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചാണ് താരം പറഞ്ഞിരിക്കുന്നത്. ഇതിന് ശേഷം മറ്റ് പോസ്റ്റുകള്‍ ഇട്ടിട്ടില്ല. അമ്മയുടെയും തന്റെയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും സുശാന്ത് ഷെയര്‍ ചെയ്തിട്ടുണ്ട്. സുശാന്തിന്റെ ആഗസ്മിക മരണത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളഉം കുടുംബാംഗങ്ങളും ഒന്നടങ്കം ഞെട്ടലിലാണ്. ഈ പോസ്റ്റിന് താഴെ സുശാന്തിന്റെ കാമുകി എന്ന് പറയപ്പെടുന്ന റിയ ചക്രബര്‍ത്തി കമന്റുകള്‍ ഇട്ടിരുന്നു.

സുശാന്ത് സിംഗ് രജ്പുത് അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത് നശ്വരമായ ജീവിതത്തെക്കുറിച്ചും അമ്മയെക്കുറിച്ചും; വികാരഭരിതമായ ആ പോസ്റ്റ് ഇങ്ങനെ!

2002ലാണ് സുശാന്തിന്റെ അമ്മ മരിക്കുന്നത്. അമ്മയുമായി ഏറെ വൈകാരിക അടുപ്പം സൂക്ഷിച്ചിരുന്ന സുശാന്തിന് അവരുടെ വിയോഗം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അമ്മയുടെ മരണം ദീര്‍ഘനാള്‍ തന്നെ തളര്‍ത്തിയതായി സുശാന്ത് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

എം എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന തന്റെ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിജയം കാണാന്‍ അമ്മ ഉണ്ടായിരുന്നെങ്കില്‍ എന്ന് സുശാന്ത് പറഞ്ഞിരുന്നു. അമ്മയുണ്ടായിരുന്ന കാലമായിരുന്നു ഏറ്റവും മനോഹരമെന്നും, ഒരിക്കലും തന്നെ വിട്ടുപോകില്ലെന്ന് വാക്ക് പറഞ്ഞതോര്‍ക്കുന്നോ എന്നും പറഞ്ഞ് അമ്മയെക്കുറിച്ച് വളരെ വൈകാരികമായ വരികള്‍ നിറഞ്ഞ ഒരു കവിതയും സുശാന്ത് നേരത്തെ കുറിച്ചിട്ടുണ്ട്.

Keywords:  Sushant Singh Rajput dies: Actor spoke of ‘fleeting life’ in last Instagram post, remembered late mother, News, Cinema, Actor, Suicide, instagram, post, Mother, Family, Bollywood, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia