Suriya, Jyothika | വണ്ണിയര്‍ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് പരാതി; ജയ് ഭീം സിനിമയിലെ രംഗങ്ങളുമായി ബന്ധപ്പെട്ട് താരദമ്പതികള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി
May 5, 2022, 15:45 IST
ചെന്നൈ: (www.kvartha.com) വണ്ണിയര്‍ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന പരാതിയില്‍ ജയ് ഭീം സിനിമയിലെ രംഗങ്ങളുമായി ബന്ധപ്പെട്ട് താരദമ്പതികള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി. സൂര്യ നായകനായി അഭിനയിച്ച സിനിമയാണ് ജയ് ഭീം.
നിര്‍മാതാക്കളായ സൂര്യ - ജ്യോതിക ദമ്പതികള്‍ക്കെതിരെയും സംവിധായകന്‍ ടി ജെ ജ്ഞാനവേലിനെതിരെയും കേസ് രെജിസ്റ്റര്‍ ചെയ്യാന്‍ ചെന്നൈ സൈദാപേട കോടതിയാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്. മെയ് 20നകം കേസ് രെജിസ്റ്റര്‍ ചെയ്ത് പ്രഥമ വിവര റിപോര്‍ട് കോടതിയില്‍ സമര്‍പിക്കണമെന്നാണ് ഉത്തരവ്.
'രൂദ്ര വണ്ണിയര്‍ സേന' എന്ന ജാതി സംഘടനയാണ് പരാതിക്കാര്‍. സിനിമ യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും രാജകണ്ണുവെന്ന ഇരുള സമുദായംഗത്തെ പീഡിപ്പിക്കുന്ന ക്രൂരനായ പൊലീസുകാരന്റെ കഥാപാത്രം വണ്ണിയര്‍ ജാതിയില്‍പെട്ടയാളാണെന്ന് വ്യക്തമാവുന്ന വിധത്തില്‍ ബോധപൂര്‍വം ചിത്രീകരിച്ചതായാണ് മുഖ്യ ആരോപണം.
യഥാര്‍ഥത്തില്‍ ക്രിസ്ത്യാനിയായ അന്തോണി സാമിയെന്ന പൊലീസ് ഇന്‍സ്‌പെക്ടറാണ് ഇതിന് പിന്നിലെന്നും പരാതിയില്‍ പറയുന്നു. വണ്ണിയര്‍ സമുദായത്തിനെതിരെയുള്ള തെറ്റായതും ദുരുദ്ദേശപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങളും രംഗങ്ങളും നീക്കുക, നിര്‍മാതാക്കള്‍ നിരുപാധികം മാപ്പ് പറയുക, അഞ്ച് കോടി രൂപ നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വണ്ണിയര്‍ സംഘം നേരത്തെ വക്കീല്‍ നോടിസ് അയച്ചിരുന്നു.
ഒരു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ സിനിമ വന്‍ വിജയമായിരുന്നു. ഓസ്‌കാറിന് പരിഗണിക്കപ്പെട്ട സിനിമ ആമസോണ്‍ പ്രൈം ഒ ടി ടി പ്ലാറ്റഫോമിലും റിലീസ് ചെയ്തു. ഒരു ഘട്ടത്തില്‍ വണ്ണിയര്‍ സമുദായാംഗങ്ങള്‍ സൂര്യക്കെതിരെ ഭീഷണി മുഴക്കിയതും വിവാദമായിരുന്നു. നടനെ ആക്രമിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പാട്ടാളി മക്കള്‍ കക്ഷി നാഗപട്ടണം ജില്ലാ സെക്രടറി സീതമല്ലി പഴനി സാമി പ്രഖ്യാപിച്ചതും ഏറെ വിവാദത്തിനിടയാക്കിയിരുന്നു.

Keywords: ’Jai Bhim’ row: Court orders FIR against Suriya, Jyothika and Gnanavel, Chennai, News, Cinema, Entertainment, Police, Court, Actor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.