മികച്ച ചിത്രവും മികച്ച നടനും; ഇരട്ടിമധുരത്തിൽ സൂര്യ

 


ചെന്നൈ: (www.kvartha.com 21.08.2021) അന്താരാഷ്ട്ര നേട്ടം സ്വന്തമാക്കി സൂര്യയും 'സൂരറൈ പോട്രും' ആസ്‌ട്രേലിയയിലെ ഇൻഡ്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ ആണ് ചിത്രം നേട്ടം സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരവും മികച്ച നടനുള്ള പുരസ്‌ക്കാരവുമാണ് നേടിയത്.

സൂര്യയുടെ തന്നെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റും സിഖ്യ എന്റര്‍ടെയിന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

മികച്ച ചിത്രവും മികച്ച നടനും; ഇരട്ടിമധുരത്തിൽ സൂര്യ

കോവിഡ് പശ്ചാത്തലത്തില്‍ ഡയറക്ട് ഒടിടി റിലീസ് ആയെത്തി വലിയ പ്രേക്ഷകപ്രീതി നേടിയ തമിഴ് ചിത്രമായിരുന്നു 'സൂരറൈ പോട്ര്'. സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ച ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ചാ വിഷയമായിരുന്നു. അപർണ ബാലമുരളിയായിരുന്നു നായികയായി എത്തിയത്.

ആഭ്യന്തര വിമാന സെര്‍വീസ് ആയ എയര്‍ ഡെകാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്ര്. 'ബൊമ്മി' എന്ന കഥാപാത്രത്തെയാണ് അപര്‍ണ ബാലമുരളി അവതരിപ്പിച്ചത്. ഏറെക്കാലത്തിനുശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത സൂര്യ ചിത്രം കൂടിയായിരുന്നു സൂരറൈ പോട്ര്.

Keywords:  News, Chennai, Entertainment, Film, Cinema, Actor, Tamil, National, India, Suriya, Soorarai Pottru, Indian Film Festival of Melbourne, Suriya and Soorarai Pottru win at Indian Film Festival of Melbourne.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia