അതൊരു വലിയ അംഗീകാരമായിരുന്നു; ജയ് ഭീം കണ്ട ശേഷം ഷൈലജ ടീചര്‍ തന്നെ വിളിച്ചിരുന്നെന്ന് പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി കേരളത്തിലെത്തിയ നടന്‍ സൂര്യ
Mar 9, 2022, 10:44 IST
കൊച്ചി: (www.kvartha.com 09.03.2022) ജയ് ഭീം എന്ന ചിത്രം കണ്ട ശേഷം ഷൈലജ ടീചര്‍ തന്നെ വിളിച്ചിരുന്നെന്ന് പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി കേരളത്തിലെത്തിയ തെന്നിന്‍ഡ്യന്‍ സൂപര്‍ സ്റ്റാര്‍ സൂര്യ. എതര്‍ക്കും തുനിന്തവന്റെ പ്രചാരണത്തിനായാണ് താരം കേരളത്തില്‍ എത്തിയത്.
ചിത്രം കണ്ട ശേഷം ഷൈലജ ടീചര്‍ വിളിച്ചെന്നും ആ കോള്‍ താനൊരിക്കലും മറക്കില്ലെന്നും താരം പറഞ്ഞു. ഷൈലജ ടീചറെ ഒരു റോള്‍ മോഡലും സൂപര്‍ സ്റ്റാറുമൊക്കെയായാണ് ഞങ്ങള്‍ കാണുന്നത്. ടീചര്‍ വിളിച്ചിട്ട് ചിത്രം ഇഷ്ടമായെന്ന് പറഞ്ഞത് ഞങ്ങള്‍ക്ക് ലഭിച്ച വലിയ അംഗീകാരമാണ്. കൂടുതല്‍ നല്ല ചിത്രങ്ങള്‍ ചെയ്യാനുള്ള പ്രചോദനമാണത് -കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സൂര്യ പറഞ്ഞു.
കേരളം എല്ലാ കാര്യത്തിലും മറ്റുളളവര്‍ക്ക് മാതൃകയാണെന്നും സൂര്യ പറഞ്ഞു. സമൂഹിക മാറ്റത്തിന്റെ കാര്യത്തിലായാലും സിനിമയുടെ കാര്യത്തിലായാലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. നടിയ്‌ക്കെതിരായി നടന്ന അതിക്രമം നിര്‍ഭാഗ്യകരമാണെന്നും നടക്കാന്‍ പാടില്ലാത്തതായിരുന്നെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സൂര്യ പറഞ്ഞു.
ഹൈദരാബാദോ മുംബൈയിലോ എവിടെ പോയാലും മലയാള സിനിമകളെ കുറിച്ചാണ് കൂടുതല്‍ ചര്‍ചകളും നടക്കാറ്. ഗ്രേറ്റ് ഇന്‍ഡ്യന്‍ കിചനും ജോജിയും തുടങ്ങി മിന്നല്‍ മുരളി വരെയുള്ള ചിത്രങ്ങള്‍ അക്കാര്യം വ്യക്തമാക്കും. ആ വഴിയിലുള്ള ഞങ്ങളുടെ ശ്രമമാണ് ജയ് ഭീം പോലുള്ള ചിത്രങ്ങള്‍ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.