SWISS-TOWER 24/07/2023

എം പി ആയതിനുശേഷവും സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്

 


തിരുവനന്തപുരം: (www.kvartha.com 10.11.2017) രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷവും സുരേഷ് ഗോപി എം.പി നികുതി വെട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. നിലവില്‍ ഒരു കാര്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് മറ്റൊരു ആരോപണം കൂടി ഉയര്‍ന്നിരിക്കുന്നത്.

എം.പിയായ ശേഷം 2016 മേയ് 24ന് 79 ലക്ഷം രൂപ വില വരുന്ന തന്റെ ഔഡി കാര്‍ സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതിന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് എം.പിയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയതായും വിവരമുണ്ട്. ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ പതിനാല് ലക്ഷം രൂപ നികുതി നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഒന്നര ലക്ഷം രൂപ മാത്രമാണ് നല്‍കേണ്ടത്.

എം പി ആയതിനുശേഷവും സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്

ഈ അവസരം മുതലെടുത്താണ് ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്റ്റര്‍ ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനം ഒരു വര്‍ഷത്തിനുള്ളില്‍ കേരളാ രജിസ്‌ട്രേഷന്‍ സ്വീകരിക്കണമെന്നാണ് നിയമം.

നേരത്തെ സിനിമാ താരങ്ങളായ അമലാ പോളും ഫഹദ് ഫാസിലും ഇത് ലംഘിച്ച് നികുതി വെട്ടിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയ്‌ക്കെതിരെയും ആരോപണങ്ങളുയര്‍ന്നത്. ഇത് സംബന്ധിച്ച നിരവധി പരാതികളും മോട്ടോര്‍ വാഹന വകുപ്പിന് ലഭിക്കുകയുണ്ടായി. തന്റെ വാഹനം സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സിയെ അറിയിക്കാമെന്നായിരുന്നു വാര്‍ത്തകളോട് സുരേഷ് ഗോപിയുടെ പ്രതികരണം. 

 എന്നാല്‍ ഇത് സംബന്ധിച്ച വിശദീകരണങ്ങളൊന്നും അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ലഭിക്കാത്തതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെയും നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എം.പിയായതിന് ശേഷവും സുരേഷ് ഗോപി നികുതി വെട്ടിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ ഈ വിഷയത്തോട് സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read:
32 വര്‍ഷം മുമ്പ് വീടുവിട്ട രണ്ടു മക്കളെ കാത്ത് 90 വയസുള്ള ഒരു മാതാവ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Suresh Gopi too owns PY-registered vehicle, evades tax of Rs 15 lakh , Thiruvananthapuram, News, Allegation, Report, Notice, Vehicles, Complaint, Cinema, Entertainment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia