SWISS-TOWER 24/07/2023

Paappan | ഈദ് മുബാറക് ആശംസകളുമായി 'പാപ്പന്‍' എത്തി; സുരേഷ് ഗോപി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



കൊച്ചി: (www.kvartha.com) സുരേഷ് ഗോപിയെ മുഖ്യ കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പന്‍' ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ ഫോടോകള്‍ നേരത്തെ തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 
Aster mims 04/11/2022

ഈദ് മുബാറക് ആശംസകളുമായിട്ടാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷിനെയും പോസ്റ്ററില്‍ കാണാം.  മകന്‍ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. 

'എബ്രഹാം മാത്യു മാത്തന്‍' എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ട്രെയ്‌ലര്‍, ഇത് ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് എന്ന് വ്യക്തമാക്കിയിരുന്നു. തിയേറ്ററുകളില്‍ ആവേശമുണ്ടാക്കാന്‍ സാധ്യതയുള്ള ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന പ്രതീക്ഷ. ചിത്രം ബോക്‌സ് ഓഫീസില്‍ വെന്നിക്കൊടി പാറിക്കുമെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍. 

Paappan | ഈദ് മുബാറക് ആശംസകളുമായി 'പാപ്പന്‍' എത്തി; സുരേഷ് ഗോപി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു


തലമുറകളുടെ സംഗമം കൂടിയാണ് പാപ്പന്‍. 'സലാം കാശ്മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. 'ലേലം', 'പത്രം', 'വാഴുന്നോര്‍' തുടങ്ങി ഈ കോംപിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപര്‍ഹിറ്റുകള്‍ ആയിരുന്നു. 

ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകന്‍ അഭിലാഷ് ജോഷിയുമുണ്ട്. നിര്‍മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകന്‍ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. ക്രൈം ത്രിലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, തുടങ്ങിയവരും അഭിനയിക്കുന്നു.


 


Keywords:  News,Kerala,State,Entertainment,Cinema,Suresh Gopi, Suresh Gopi starrer film Paappan new poster out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia