SWISS-TOWER 24/07/2023

ഉത്തരവാദിത്തം കൂടുകയാണ്, വളരെ എക്സ്പീരിയന്‍സ്ഡ് ആയിട്ടുള്ളവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം; പൃഥ്വിരാജിനൊപ്പമുള്ള സിനിമയുടെ ലൊക്കേഷനിലാണ്; അവാര്‍ഡ് കിട്ടയതിനാല്‍ ഭയങ്കര ചെലവായിരിക്കും എനിക്ക്: പുരസ്‌കാര നിറവില്‍ സുരാജ് വെഞ്ഞാറമൂട്

 


കൊച്ചി: (www.kvartha.com 13.10.2020) മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് സുരാജ് വെഞ്ഞാറമൂട്. അവാര്‍ഡ് കിട്ടിയതോടെ ഉത്തരവാദിത്തം കൂടുകയാണെന്നും വളരെ എക്സ്പീരിയന്‍സ്ഡ് ആയിട്ടുള്ളവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

സുരാജിന്റെ പ്രതികരണം ഇങ്ങനെ;

'ഉത്തരവാദിത്തം കൂടുകയാണ്. വളരെ എക്സ്പീരിയന്‍സ്ഡ് ആയിട്ടുള്ളവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. നല്ല ചിത്രങ്ങളും കഥപാത്രങ്ങളുമെല്ലാം വന്നുകൊണ്ടിരിക്കുകയാണ്. ജനജീവിതം പഴയതുപോലെ ആകണമെന്ന ആഗ്രഹം ഉണ്ട്. എല്ലാ വിഷമതകളും മാറട്ടെ, തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ ഇരുന്ന് സിനിമ കാണുന്ന അവസരം ഉണ്ടാകട്ടെ എന്നാണ് പ്രതീക്ഷ. അതാണ് പ്രാര്‍ത്ഥന. പുരസ്‌കാരം കരസ്ഥമാക്കിയ എല്ലാവര്‍ക്കും അഭിനന്ദനം'-സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. ഉത്തരവാദിത്തം കൂടുകയാണ്, വളരെ എക്സ്പീരിയന്‍സ്ഡ് ആയിട്ടുള്ളവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം; പൃഥ്വിരാജിനൊപ്പമുള്ള സിനിമയുടെ ലൊക്കേഷനിലാണ്;  അവാര്‍ഡ് കിട്ടയതിനാല്‍ ഭയങ്കര ചെലവായിരിക്കും എനിക്ക്: പുരസ്‌കാര നിറവില്‍ സുരാജ് വെഞ്ഞാറമൂട്
Aster mims 04/11/2022
അവാര്‍ഡ് കിട്ടിയതിന് ചിലവില്ലേ എന്ന ചോദ്യത്തിന് സുരാജിന്റെ ഉത്തരം ഇങ്ങനെയായിരുന്നു- 'ചെലവുണ്ട്, നല്ല ചെലവുണ്ട്. ഡിജുവിന്റെ പടം നടന്നുകൊണ്ടിരിക്കുകയാണ്. പൃഥ്വിരാജും ഞാനും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ജനഗണമന' എന്നാണ് ചിത്രത്തിന്റെ പേര്. ലൊക്കേഷനില്‍ ആയതുകൊണ്ട് ഇന്ന് ഭയങ്കര ചെലവായിരിക്കും എനിക്ക്' എന്നും താരം പ്രതികരിച്ചു.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരാജിനെ തേടി മികച്ച നടനുള്ള പുരസ്‌കാരം എത്തിയത്.

Keywords:  Suraj Venjaramoodu on State award, Kochi, News, Cinema, Award, Actor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia