എനിക്കിനിയും മികച്ച കഥാപാത്രങ്ങൾ ചെയ്യണമെന്ന് ഉള്ള് തുറന്ന്, നിറഞ്ഞ ചിരിയോടെ പറഞ്ഞ താരം; 2020 ഫിലിം ക്രിടിക്സിലെ മികച്ച നടിയായി തെരഞ്ഞെടുക്കപെട്ട സന്തോഷത്തിൽ സുരഭി ലക്ഷ്‌മി

 


കൊച്ചി: (www.kvartha.com 14.09.2021) 2020 ഫിലിം ക്രിടിക്സിലെ മികച്ച നടിയായി സുരഭി ലക്ഷ്മി. ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭി ലക്ഷ്മിയെ മികച്ച നടിയായി തിരഞ്ഞെടുത്തിരിക്കുന്നത്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും താരം കുറച്ചു വർഷങ്ങൾക്ക് മുൻപ് നേടിയിരുന്നു.

എറണാകുളം തൃക്കാക്കരയിലെ ശ്മശാനത്തിലെ ശവശരീരങ്ങൾ ദഹിപ്പിക്കുന്ന ജോലിക്കാരിയായുള്ള സലീന എന്ന സ്ത്രീയുടെ കഥയാണ് ചിത്രത്തിൽ പറഞ്ഞിരിക്കുന്നത്. സലീന എന്ന കഥാപാത്രത്തെയും കഥാപരിസരങ്ങളും മാത്രം എടുത്തിട്ട് സിനിമക്കാവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ചിത്രത്തിൽ എയ്ഞ്ചൽ എന്നാണ് സുരഭിയുടെ കഥാപാത്രത്തിൻ്റെ പേര്. ഒപ്പം രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്. തികച്ചും അപരിചിതമായ കഥാപാത്രമായതുകൊണ്ട് തന്നെ കഥാപാത്രത്തിന് വേണ്ടി ഒരുപാട് തയ്യാറെടുപ്പുകളും അന്വേഷണങ്ങളും നടത്തേണ്ടി വന്നു.

അതിനു വേണ്ടി സുരഭി ആഴ്‌ചകളോളമാണ് സലീന എന്ന സ്ത്രിക്കൊപ്പം താമസിച്ച് മൃതദേഹം ദഹിപ്പിക്കുന്ന കാര്യങ്ങളും മറ്റും കണ്ടുപഠിച്ചത്. അതിനാൽ സലീന ചേച്ചിയുടെ സംസാരരീതിയും നടത്തവും ഉപയോഗിച്ചുകൊണ്ടിരുന്ന ചെരുപ്പുവരെ സുരഭിക്ക് തിരശീലയിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്.

തൊടുപുഴയിലെ ഒരു കുന്നിൻ്റെ മുകളിലായിരുന്നു ചിത്രത്തിൻ്റെ ഭൂരിഭാഗം ഷൂടിങ്ങും. മരങ്ങൾ വളരെ കുറവുള്ള തികച്ചും ശൂന്യമായമായ ഒരു പ്രദേശം. കനത്ത വെയിലിനോടൊപ്പം, ദഹിപ്പിക്കുന്ന സീനുകളും കൂടിയായത് കൊണ്ട് തന്നെ തീയിൽ നിന്നുള്ള അസഹനീയമായ ചൂട്‌ കാരണം പലപ്പോഴും രോമങ്ങൾ കരിയുകയും ചെറിയ പൊള്ളലുകൾ ഏൽക്കുകയും ചെയ്തിരുന്നു.

എനിക്കിനിയും മികച്ച കഥാപാത്രങ്ങൾ ചെയ്യണമെന്ന് ഉള്ള് തുറന്ന്, നിറഞ്ഞ ചിരിയോടെ പറഞ്ഞ താരം; 2020 ഫിലിം ക്രിടിക്സിലെ മികച്ച നടിയായി തെരഞ്ഞെടുക്കപെട്ട സന്തോഷത്തിൽ സുരഭി ലക്ഷ്‌മി

മലയാളത്തിലെ പ്രമുഖരായ പല മുൻനിര താരങ്ങളെയും സിനിമയിലെ കഥാപാത്രമാകാൻ സമീപിച്ചിരുന്നു. എന്നാൽ ചിത്രത്തിൻ്റെ കൺട്രോളർ ആയിരുന്ന ഷാജി പട്ടിക്കരയാണ് സുരഭി ലക്ഷ്മിയെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. ഇതുപോലൊരു സ്വപ്നതുല്യമായ കഥാപാത്രം തന്നിലേക്ക് എത്തിച്ചതിന് ഷാജിയേട്ടനോടുള്ള നന്ദിയും കടപ്പാടും അറിയിച്ചിരിക്കുകയാണ് സുരഭി ലക്ഷ്മി.

ദേശീയ അവാർഡ് ലഭിച്ചതിന് ശേഷം പെർഫോമൻസിൽ സംതൃപ്തി ലഭിച്ച കഥാപാത്രമാണ് എയ്ഞ്ചൽ. കഥാപാത്രത്തിന് വേണ്ടിയുള്ള പഠനവും തയ്യാറെടുപ്പുകളുമൊക്കെയായി വളരേനാളുകൾ കൂടെ ഉണ്ടായിരുന്ന കഥാപാത്രമായതിനാൽ, ഒരു ലൈഫിൽ കൂടി കടന്നുവന്ന അനുഭവം ലഭിച്ചിരുന്നുവെന്നും സുരഭി വെളിപ്പെടുത്തി.

ഒരിടവേളയ്ക്ക് ശേഷം അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പദ്മയാണ് താരത്തിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം.

Keywords:  News, Kerala, State, Top-Headlines, Entertainment, Film, Actress, Cinema, Award, Surabhi Lakshmi, 2020 Film Critics, Surabhi Lakshmi named Best Actress in 2020 Film Critics.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia