വെളള ഷര്‍ടും മുണ്ടും ധരിച്ച് കൂളിങ് ഗ്ലാസും വച്ച് സ്‌റ്റൈലന്‍ ലുകില്‍ മമ്മൂട്ടി; സെല്‍ഫിയെടുത്ത് സുപ്രിയ; എന്ത് കൂളായ മനുഷ്യനെന്ന് പൃഥ്വിരാജ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 24.03.2021) വെളള ഷര്‍ടും മുണ്ടും ധരിച്ച് കൂളിങ് ഗ്ലാസും വച്ച് സ്‌റ്റൈലന്‍ ലുക്കില്‍ മമ്മൂട്ടി, സെല്‍ഫിയെടുത്ത് സുപ്രിയ മേനോന്‍, എന്ത് കൂളായ മനുഷ്യനെന്ന് പൃഥ്വിരാജ്. മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ബറോസ് സിനിമയുടെ പൂജാ ചടങ്ങുകള്‍ ബുധനാഴ്ചയാണ് നടന്നത്. അതില്‍ പങ്കെടുക്കാനാണ് വെളള ഷര്‍ടും മുണ്ടും ധരിച്ച് കൂളിങ് ഗ്ലാസും വച്ച് നല്ല സ്‌റ്റൈലന്‍ ലുക്കില്‍ മമ്മൂട്ടി എത്തിയത്. വെളള ഷര്‍ടും മുണ്ടും ധരിച്ച് കൂളിങ് ഗ്ലാസും വച്ച് സ്‌റ്റൈലന്‍ ലുകില്‍ മമ്മൂട്ടി; സെല്‍ഫിയെടുത്ത് സുപ്രിയ; എന്ത് കൂളായ മനുഷ്യനെന്ന് പൃഥ്വിരാജ്
Aster mims 04/11/2022 മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ് അടക്കം നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ളൊരു സെല്‍ഫി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സുപ്രിയ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

വിലമതിക്കാനാവാത്ത സെല്‍ഫി എന്ന ക്യാപ്ഷനോടെയാണ് സുപ്രിയ ചിത്രം പങ്കുവച്ചത്. ഈ മനുഷ്യന്‍ എന്ത് കൂളാണെന്നായിരുന്നു സുപ്രിയയുടെ ഫോട്ടോയ്ക്ക് പൃഥ്വി നല്‍കിയ കമന്റ്. രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമയാണ് ബറോസെന്നാണ് മമ്മൂട്ടി പറഞ്ഞത്. 40 വര്‍ഷത്തിലേറെയായി ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നു.

സിനിമയുടെ വളര്‍ച്ചയും തകര്‍ച്ചയും കണ്ടും കേട്ടുമെല്ലാമാണ് ഞങ്ങള്‍ ഈ 40 വര്‍ഷം സഞ്ചരിച്ചത്. ഞങ്ങള്‍ ഒപ്പം അല്ലെങ്കില്‍ ഞങ്ങള്‍ സിനിമയോടൊപ്പമാണ് വളര്‍ന്നത്. നമ്മുടെ എല്ലാം പ്രിയങ്കരനായ മോഹന്‍ലാല്‍ സംവിധായകനായി എന്നതിന് അപ്പുറത്തേക്ക്, അദ്ദേഹം സംവിധാനം ചെയ്യാന്‍ പോകുന്നത് ഒരു രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമയാണെന്ന് കൂടി മമ്മൂട്ടി അഭിപ്രായപ്പെട്ടു.

ഇത് മലയാളി പ്രേക്ഷകര്‍ക്ക് മാത്രം ഉദ്ദേശിച്ചിട്ടുള്ള സിനിമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാവരിലേക്കും ഒരു പോലെ എത്തിച്ചേരുന്ന ഒരു കലാസൃഷ്ടിയായി ബറോസ് മാറും എന്ന് തന്നെയാണ് നമ്മള്‍ എല്ലാവരും പ്രതീക്ഷിക്കുന്നത്. അങ്ങനെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ സുഹൃത്തും സഹോദരനും എന്നുള്ളതിന് അപ്പുറത്തേക്ക് ഞങ്ങളെ വൈകാരികമായി അടുപ്പിച്ചിട്ടുള്ള ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. ഈ നിമിഷത്തില്‍ ഞാന്‍ അദ്ദേഹത്തിന് എന്റെ സര്‍വ പിന്തുണയും, ആശംസയും നേരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.

Keywords:  Supriya Prithviraj selfie with Mammootty, Kochi, News, Cinema, Prithvi Raj, Mammootty, Mohanlal, Director, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script