Hit Song | 'സുപ്രഭാതം സുപ്രഭാതം സുപ്രഭാതം'; ഇനി ഇതുപോലൊരു സുന്ദര ദൃശ്യ-ശ്രവണ കാവ്യം പിറക്കുമോ!

 


ഡോണൽ മുവാറ്റുപുഴ

(KVARTHA) 'സുപ്രഭാതം സുപ്രഭാതം സുപ്രഭാതം. നീലഗിരിയുടെ സഖികളേ…! ജ്വാലാമുഖികളേ…' എന്ന ഈ പഴയ മലയാള സിനിമ ഗാനം എത്രകേട്ടാലും മതിവരുമോ മലയാളികൾക്ക്? മലയാള സിനിമയിൽ പ്രകൃതിസൗന്ദര്യം അതിമനോഹരമായി ചിത്രീകരിച്ച ഒരു ഗാനം കൂടിയാണിത്. ഭാവഗായകൻ ജയചന്ദ്രൻ ഈ ഗാനം ആലപിക്കുമ്പോൾ അതിൽ അതിസുന്ദരനായി നസീർ സാറിനേയും പ്രകൃതിഭംഗിയും ചിത്രീകരിച്ചപ്പോൾ നമുക്ക് കിട്ടിയ ഫീൽ അതൊന്നു വേറെ തന്നെയായിരുന്നു. കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത പണിതീരാത്ത വീട് എന്ന സിനിമയിലെ ഗാനമാണിത്. ഊട്ടിയിലായിരുന്നു ഈ പാട്ട് സീൻ ചിത്രീകരിച്ചത്. പ്രേം നസീർ ആയിരുന്നു ഈ ഗാനരംഗത്ത് പാടി അഭിനയിച്ചത്. എല്ലാകൂടി വരുമ്പോൾ ഈ ഗാനം അതിമനോഹരം എന്നല്ലാതെ മറ്റെന്താണ് പറയുക.
  
Hit Song | 'സുപ്രഭാതം സുപ്രഭാതം സുപ്രഭാതം'; ഇനി ഇതുപോലൊരു സുന്ദര ദൃശ്യ-ശ്രവണ കാവ്യം പിറക്കുമോ!

സംഗീത മെലഡിയുടെ രാജാവ് സാമ്രാട്ട് എം.എസ് വിശ്വനാഥനും അഭിനേതാവായി നിത്യഹരിത നായകൻ നസീറും സിനിമാറ്റോഗ്രാഫർ ആയി മെല്ലി ഇറാനിയും വരുമ്പോൾ ഇത്രയും വലിയ ലെജെൻ്റുകൾ ഒന്നിച്ച് കൂടിയപ്പോൾ മലയാളസിനിമയ്ക്കും പ്രേക്ഷകർക്കും ലഭിച്ചത് അതിസുന്ദരവും അനിതരസാധാരണവുമായ ഒരു ശ്രവ്യ-ദൃശ്യ വിരുന്നായിരുന്നു. പണി തീരാത്ത വീട് എന്ന സിനിമയിലെ സുപ്രഭാതം സുപ്രഭാതം എന്ന ഗാനം രചിച്ചത് വയലാർ രാമവർമ്മ ആയിരുന്നു. വയലാർ രാമവർമ്മ എന്ന മഹാനായ ഗാനരചയിതാവിൻ്റെ സൗന്ദര്യബോധം നമുക്കും ദർശിക്കാം ഈ മനോഹര ഗാനത്തിലൂടെ. മലയാളത്തിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ എന്നല്ല ലോകസിനിമയിൽ തന്നെ പ്രകൃതി ഭംഗി ഏറ്റവും സുന്ദരമായി ഒപ്പിയെടുത്ത അതുപോലെ മനോഹരമായ ആലാപന സൗന്ദര്യം കൊണ്ടും ശ്രദ്ധേയമായ മറ്റൊരു ഗാനം ഉണ്ടോ എന്ന് സംശയം തോന്നിപ്പോകും ഇത് ദർശിക്കുന്നവർക്ക്.

ആ വർഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് ഭാവഗയകന് ഈ ഗാനം നേടിക്കൊടുത്തു. അത് മാത്രമല്ല മികച്ച ചിത്രത്തിനും സംവിധായകനും തിരക്കഥയ്ക്കും അടക്കമുള്ള നിരവധി അവാർഡുകൾ പണി തീരാത്ത വീട് വാരിക്കൂട്ടി. കെ.എസ് ആർ മൂർത്തി ആയിരുന്നു അന്ന് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിച്ചത്. ഈ ദൃശ്യവിസ്മയം അതിമനോഹരമായി ഒപ്പിയെടുത്ത് പ്രേക്ഷകരിൽ എത്തിച്ചത് ഉത്തരേന്ത്യയിൽ നിന്നും മലയാളത്തിൽ വന്ന് ഇത്രയധികം മലയാളം സിനിമകൾക്ക് സംഭാവന നൽകിയ മഹാനായ ചായാഗ്രാഹകൻ മെല്ലി ഇറാനി ആണ്. ഊട്ടിയുടേയും നസീർസാറിൻ്റെയും സൗന്ദര്യം സൂം ഇൻ സൂം ഔട്ട് ചെയ്ത് അതിമനോഹരമായി പകർത്തിയ അദ്ദേഹത്തിന്റെ വൈഭവം എന്ന് വേണം പറയാൻ.
 
Hit Song | 'സുപ്രഭാതം സുപ്രഭാതം സുപ്രഭാതം'; ഇനി ഇതുപോലൊരു സുന്ദര ദൃശ്യ-ശ്രവണ കാവ്യം പിറക്കുമോ!

  ഈ അഭൗമസൃഷ്ടിയുടെ പിന്നിൽ പ്രവർത്തിച്ചവരിൽ ആരാണ് കൂടുതൽ മികച്ചു നിന്നത് എന്ന് പരിശോധിച്ചാൽ നാം ചിലപ്പോൾ കൺഫ്യൂഷൻ്റെ ചക്രവ്യൂഹത്തിൽ പെടും. ഇത്രയും മനോഹരമാക്കി എഴുതിയുണ്ടാക്കിയ വലയാറാണോ അതിന് ഇത്രയും മനോഹരമായ ഈണം നൽകിയ സാമ്രാട്ട് എം.എസ്.വി സാറാണോ ഇത്രയും ഇമ്പമാർന്ന രീതിയിൽ ആലാപനം നടത്തിയ ജയചന്ദ്രൻ സാറാണോ ഇത്രയും സുന്ദരമായി അഭിനയിച്ച നസീർസാറാണോ അതോ ഇത് ഇത്രയും മനോഹരമായി ഡയറക്ട് ചെയ്ത സേതുമാധവൻ സാറിനാണോ ഇത്രയും പ്രതിഭകളെ വച്ച് ഈ സിനിമയ്ക്ക് ഫണ്ടിംഗ് നടത്തിയ കെ.എസ്.ആർ. മൂർത്തി സാറിനാണോ..?

പ്രേക്ഷകരെ കുഴക്കുന്ന ചോദ്യമാണെന്നറിയാം. എന്തായാലും ആർക്ക് അതിന് ഒരു ഉത്തരവുമുണ്ടാകാൻ ഇടയില്ല. എല്ലാവരും ഒന്നിനൊന്ന് മികച്ചു നിന്നു എന്ന് വേണം പറയാൻ. ആരെയും വിലകുറച്ച് കാണാൻ പറ്റാത്ത രീതിയിൽ എല്ലാവരും അവരുടെ വർക്കുകൾ ഭംഗിയാക്കുകയായിരുന്നു. ഇതുപോലെ പ്രകൃതി സൗന്ദര്യം മനോഹരമായി ചിത്രീകരിച്ച മറ്റൊരു സിനിമ പഴയകാലത്തും പുതിയകാലത്തും ഉണ്ടാകാനിടയില്ല. സംശയമുള്ളവർ യൂട്യൂബിലും മറ്റും ഈ ഗാനരംഗം കണ്ടുനോക്കുക. ഒരു പക്ഷേ, ഇതുപോലെ ഒരു ഗാനം ഇനി മലയാളത്തിൽ ഉണ്ടാകാനും ഇടയില്ല.
Article, Entertainment, Prem Nazir, Cinema, Song, Suprabhatham: Hit song From Panitheeratha Veedu.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia