സൂപ്പര്‍ ഹിറ്റ് ചിത്രം 'ഭരതത്തിന്റെ കഥ മോഷ്ടിച്ചതോ? തന്നെയും സുഹൃത്തിനേയും മോഹന്‍ലാല്‍ ചതിക്കുകയായിരുന്നുവെന്ന് എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍; മോഹന്‍ലാലിനും സിനിമക്കുമെതിരെ ആരോപണവുമായി സംവിധായകന്‍ സൈനു പള്ളിത്താഴത്ത് രംഗത്ത്

കൊച്ചി: (www.kvartha.com 04.02.2017) മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ലോഹിതദാസ് തിരക്കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയാണ് ഭരതം. 1991 ല്‍ റിലീസായ ഈ സിനിമ വാണിജ്യപരമായും കലാപരമായും മികച്ച് നില്‍ക്കുന്ന ഒരു ചിത്രം കൂടിയായിരുന്നു. ഒട്ടേറെ നിരൂപക പ്രശംസ തേടിയെത്തിയ ഈ സിനിമ മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം കൂടിയാണ്. ഈ ചിത്രമാണ് ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത്.

സൂപ്പര്‍ ഹിറ്റ് ചിത്രം 'ഭരതത്തിന്റെ കഥ മോഷ്ടിച്ചതോ? തന്നെയും സുഹൃത്തിനേയും മോഹന്‍ലാല്‍ ചതിക്കുകയായിരുന്നുവെന്ന് എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍; മോഹന്‍ലാലിനും സിനിമക്കുമെതിരെ ആരോപണവുമായി സംവിധായകന്‍ സൈനു പള്ളിത്താഴത്ത് രംഗത്ത്

1990 ന്റെ അവസാനമാണ് സംഭവം നടക്കുന്നത്. മോഹന്‍ലാലിന്റെ പരിചയക്കാരനും സുരേഷ് കുമാറിന്റെ അയല്‍വാസിയും പഴയ കാല സംഗീത സംവിധായകനുമായ (കുഞ്ഞിക്കിളിയെ കൂടെവിടെ, അവളെന്റെ കാമുകി തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍) ടി കെ ലായന്‍ അവസരങ്ങള്‍ തേടി അലയുന്ന സമയം (ടികെ ലായന് എങ്ങനെ അവസരങ്ങള്‍ കുറഞ്ഞുവെന്നത് മറ്റൊരു കഥയാണ്). സഹായവുമായി പലരേയും സമീപിച്ച കൂട്ടത്തില്‍ മോഹന്‍ലാലിനേയും സമീപിച്ചു. തനിക്ക് പറ്റിയ നല്ലൊരു കഥയുണ്ടാക്കി തരികയാണെങ്കില്‍ ആ സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കാന്‍ അവസരം തരാമെന്ന് മോഹന്‍ലാല്‍ ഉറപ്പ് കൊടുത്തു. ആ ഉറപ്പിന്‍മേല്‍ ടി കെ ലായന്‍ സുഹൃത്തായ സൈനു പള്ളിത്താഴത്തെ വിവരം ധരിപ്പിച്ചു.  www.kvartha.com

സൂപ്പര്‍ ഹിറ്റ് ചിത്രം 'ഭരതത്തിന്റെ കഥ മോഷ്ടിച്ചതോ? തന്നെയും സുഹൃത്തിനേയും മോഹന്‍ലാല്‍ ചതിക്കുകയായിരുന്നുവെന്ന് എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍; മോഹന്‍ലാലിനും സിനിമക്കുമെതിരെ ആരോപണവുമായി സംവിധായകന്‍ സൈനു പള്ളിത്താഴത്ത് രംഗത്ത്

യേശുദാസിന്റെ നിരവധി ഗള്‍ഫ് പരിപാടികളുടെ നടത്തിപ്പുകാരനാണ് സൈനു പള്ളിത്താഴത്ത്, മാത്രവുമല്ല, കവിതാ രചന, ചെറു കഥകള്‍, ലേഖനങ്ങള്‍ തുടങ്ങി ഒരുപാട് മേഖലയില്‍ കഴിവ് തെളിയിച്ചിട്ടുള്ളയാള്‍ കൂടിയാണ് ഇദ്ദേഹം. യേശുദാസിന്റെ തരംഗിണിയില്‍ വെച്ചായിരുന്നു ടികെ ലായനെ സൈനു പള്ളിത്താഴത്തിന് യേശുദാസ് പരിചയപ്പെടുത്തുന്നത്. (ടികെ ലായന്‍ സംഗീതം നിര്‍വഹിച്ച ഒരുപാട് ഗാനങ്ങള്‍ യേശുദാസ് പാടിയിട്ടുണ്ട്). സൈനുവിന്റെ കഴിവുകളെ കുറിച്ചറിഞ്ഞ ടികെ ലായന്‍ മോഹന്‍ലാല്‍ പറഞ്ഞ കാര്യം ധരിപ്പിച്ചു. ചെറു കഥകളെഴുതുകയല്ലാതെ തിരക്കഥയൊന്നും എഴുതാന്‍ കഴിയില്ലെന്ന് പറഞ്ഞ സൈനുവിനെ പക്ഷെ ലായന്‍ വിട്ടില്ല. തുടരെ തുടരെ സൈനുവിനോട് സഹായമഭ്യര്‍ത്ഥിച്ചു. അവസാനം സൈനുവിന്റെ മനസ്സില്‍ തോന്നിയ ഒരു ആശയം ഒരു പേജില്‍ എഴുതി ലായന് കൊടുത്തു. എന്നിട്ട് ഇത് മോഹന്‍ലാലിന് കൊടുത്ത് നോക്ക് അദ്ദേഹത്തിന് ഇത് ഇഷ്ടപ്പെടുകയാണെങ്കില്‍ ഈ കഥയെ വിസ്തരിച്ചെഴുതി തിരക്കഥയാക്കി മാറ്റാമെന്നും സൈനു പറഞ്ഞു.
സൂപ്പര്‍ ഹിറ്റ് ചിത്രം 'ഭരതത്തിന്റെ കഥ മോഷ്ടിച്ചതോ? തന്നെയും സുഹൃത്തിനേയും മോഹന്‍ലാല്‍ ചതിക്കുകയായിരുന്നുവെന്ന് എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍; മോഹന്‍ലാലിനും സിനിമക്കുമെതിരെ ആരോപണവുമായി സംവിധായകന്‍ സൈനു പള്ളിത്താഴത്ത് രംഗത്ത്
ലോഹിത ദാസും സിബി മലയിലും 

സൈനു എഴുതിയ കഥ ആവേശപൂര്‍വം ടികെ ലായന്‍ മോഹന്‍ലാലിനെ ഏല്‍പ്പിച്ചു. സൈനുവിനെ വിളിച്ച് മോഹന്‍ലാലിന് കഥ കൊടുത്തെന്നും ഒരാഴ്ചക്കകം വിവരം തരാമെന്ന് മോഹന്‍ലാല്‍ പറഞ്ഞതായും ലായന്‍ സൈനുവിനെ വിളിച്ചറിയിച്ചു. അത് പ്രകാരം സൈനു നാട്ടിലേക്ക് പോയി. അവിടുന്ന് രണ്ടാഴ്ച കഴിഞ്ഞ് കാണും ടികെ ലായന്‍ സൈനുവിന്റെ വീട്ടിലെ നമ്പറില്‍ വിളിച്ച് നാനയില്‍ സൈനുവിന്റേതിന് സമാനമായ കഥ 'ഭരതം' എന്ന പേരില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പെട്ടെന്ന് തന്നെ നാന വാങ്ങി നോക്കണമെന്നും ആവശ്യപ്പെട്ടു. നാന നോക്കിയ താന്‍ ഞെട്ടിപ്പോയെന്ന് സൈനു പറയുന്നു. കാര്യമന്വേഷിച്ച് സൈനു കോഴിക്കോട്ടെ ഹോട്ടല്‍ മഹാറാണിയില്‍ പോയി. (അന്ന് ഒട്ടുമിക്ക താരങ്ങളും മഹാറാണിയിലാണ് ഉണ്ടാകുക). പക്ഷെ ആ സമയം മോഹന്‍ലാല്‍ അവിടെ ഇല്ലായിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ ഡ്രൈവറായ ആന്റണി പെരുമ്പാവൂരിനെ കാണുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. മോഹന്‍ലാല്‍ വരില്ലെന്ന് ആന്റണി പറഞ്ഞെങ്കിലും തിരിച്ച് പോകാന്‍ സൈനു തയ്യാറായില്ല. വൈകുന്നേരം വരെ കാത്തിരുന്നു. അങ്ങനെ അഞ്ച് മണിയോട് കൂടി മോഹന്‍ലാല്‍ ഷൂട്ടിംഗ് കഴിഞ്ഞ് കാറില്‍ വന്നു. കാറിന്റെ എതിര്‍ഭാഗത്ത് തന്നെ നിന്നിരുന്ന സൈനുവിനെ കണ്ടതും മോഹന്‍ലാല്‍ ഓടി. (ഭരതം സിനിമയുടെ കഥയെഴുതിയതെന്ന് പറഞ്ഞ് സൈനു മഹാറാണിയില്‍ രാവിലെ മുതല്‍ കാത്തിരിക്കുന്ന കാര്യം ഡ്രൈവറായ ആന്റണി പെരുമ്പാവൂരാണ് മോഹന്‍ലാലിനെ വിളിച്ച് പറഞ്ഞത്). www.kvartha.com
സൂപ്പര്‍ ഹിറ്റ് ചിത്രം 'ഭരതത്തിന്റെ കഥ മോഷ്ടിച്ചതോ? തന്നെയും സുഹൃത്തിനേയും മോഹന്‍ലാല്‍ ചതിക്കുകയായിരുന്നുവെന്ന് എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍; മോഹന്‍ലാലിനും സിനിമക്കുമെതിരെ ആരോപണവുമായി സംവിധായകന്‍ സൈനു പള്ളിത്താഴത്ത് രംഗത്ത്
സൈനു പള്ളിത്താഴത്ത് 

ഇത് കണ്ട സൈനു അദ്ദേഹത്തിന് പിറകെ ഓടി. സൈനുവിനെ അറിയാമായിരുന്ന മോഹന്‍ലാല്‍ പിടികൊടുക്കാതെ ഓടി. കോണിപ്പടികള്‍ കേറി മോഹന്‍ലാല്‍ റൂമിലേക്ക് പോയി വാതിലടക്കുമ്പോള്‍ വാതില്‍ തുറക്കാനായി സൈനു പള്ളിത്താഴത്ത് ശ്രമിച്ചു. ഒരു രണ്ടു മിനുട്ട് അവിടെ പിടി വലി നടന്നു. അതിനിടക്ക് ഇത് തന്റെ കഥയാണെന്നതിന് എന്താണ് തെളിവുള്ളതെന്ന് മോഹന്‍ലാല്‍ ചോദിച്ചു. തെളിവൊക്കെ ഞാനുണ്ടാക്കുമെന്ന് സൈനു മറുപടി പറഞ്ഞു.

പിടിവലി ശബ്ദം കേട്ട് ആരൊക്കെയോ വന്നു. കൂട്ടത്തില്‍ മഹാനായ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ സാറുമുണ്ടായിരുന്നതായി സൈനു പറയുന്നു. അദ്ദേഹം സൈനുവിനേയും കൂട്ടി റൂമിലേക്ക് പോയി. വിവരങ്ങള്‍ തിരക്കി. സിനിമയില്‍ ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമാണെന്നും ഒന്നുമില്ലെങ്കിലും തന്റെ മനസ്സിലെ കഥ സിനിമയായി വരികയല്ലേ അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടതെന്നും ഉപദേശിച്ചു. ആ മഹാ മനുഷ്യനോടുള്ള ബഹുമാനം കൊണ്ടാണ് കേസിനൊന്നും പോകാതിരുന്നതെന്ന് സൈനു പറയുന്നു. എന്നാല്‍ 25 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഇത് പറഞ്ഞത് കൊണ്ട് തനിക്ക് ഒന്നും കിട്ടാന്‍ പോകുന്നില്ലെന്നും വര്‍ഷങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്ന ഈ സംഭവം ആരും കേള്‍ക്കുന്നില്ലെന്നും സൈനു ആരോപിക്കുന്നു. www.kvartha.com

സൂപ്പര്‍ ഹിറ്റ് ചിത്രം 'ഭരതത്തിന്റെ കഥ മോഷ്ടിച്ചതോ? തന്നെയും സുഹൃത്തിനേയും മോഹന്‍ലാല്‍ ചതിക്കുകയായിരുന്നുവെന്ന് എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍; മോഹന്‍ലാലിനും സിനിമക്കുമെതിരെ ആരോപണവുമായി സംവിധായകന്‍ സൈനു പള്ളിത്താഴത്ത് രംഗത്ത്
യേശുദാസ് സൈനുവിന് എഴുതിയ കത്ത് 

'ആത്മ സംതൃപ്തിക്ക് വേണ്ടി മാത്രമാണ് താനീ സത്യങ്ങള്‍ വിളിച്ച് പറയുന്നത്. അല്ലാതെ ആരില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടല്ല. ഒരുപാട് കാലം തന്നെ ഒതുക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. എല്ലാര്‍ക്കും എല്ലാ കാലവും എല്ലാരേയും ഒതുക്കാന്‍ കഴിയില്ലെന്നും പഴയ സംഗീത സംവിധായകനായ ടികെ ലായന്റെ ജീവിതം തന്നെ തകര്‍ത്തത് സിനിമ മേഖലയിലെ മാഫിയയാണെന്നും' സൈനു പറയുന്നു.
സൂപ്പര്‍ ഹിറ്റ് ചിത്രം 'ഭരതത്തിന്റെ കഥ മോഷ്ടിച്ചതോ? തന്നെയും സുഹൃത്തിനേയും മോഹന്‍ലാല്‍ ചതിക്കുകയായിരുന്നുവെന്ന് എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍; മോഹന്‍ലാലിനും സിനിമക്കുമെതിരെ ആരോപണവുമായി സംവിധായകന്‍ സൈനു പള്ളിത്താഴത്ത് രംഗത്ത്
ഇടത്ത് നിന്ന് രണ്ടാമത് സൈനു പള്ളിത്താഴത്ത് 
'ഭരതം' ഒരു വന്‍ വിജയമായതില്‍ സന്തോഷമുണ്ടെങ്കിലും തന്റെ കഥയില്‍ താനില്ലാതെ പോയതിലുള്ള വിഷമം ഇന്നും സൈനുവിനെ വിട്ട് പോയിട്ടില്ല. ചെറിയ ചില മാറ്റങ്ങള്‍ എഴുത്തുകാരന്‍ വരുത്തിയിട്ടുണ്ടെന്നതൊഴിച്ചാല്‍ 'ഭരതം' പൂര്‍ണമായും തന്റെ ആശയം തന്നെയാണെന്നാണ് സൈനുവിന്റെ അവകാശം. www.kvartha.com

സൂപ്പര്‍ ഹിറ്റ് ചിത്രം 'ഭരതത്തിന്റെ കഥ മോഷ്ടിച്ചതോ? തന്നെയും സുഹൃത്തിനേയും മോഹന്‍ലാല്‍ ചതിക്കുകയായിരുന്നുവെന്ന് എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍; മോഹന്‍ലാലിനും സിനിമക്കുമെതിരെ ആരോപണവുമായി സംവിധായകന്‍ സൈനു പള്ളിത്താഴത്ത് രംഗത്ത്
സൈനു പള്ളിത്താഴത്ത് സംവിധാനം ചെയ്ത സിനിമ 
2013 ല്‍ മുകേഷ് നായകനായഭിനയിച്ച 'ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ' എന്ന സിനിമയാണ് സൈനു പള്ളിത്താഴത്ത് സംവിധാനം ചെയ്തത്. ഇത് കൂടാതെ കടങ്കവിത, പ്രതികരണാത്മക കവിതകള്‍ എന്നീ കവിതാ സമാഹാരങ്ങളും ഉള്‍വിളികള്‍, സീക്വല്‍ തുടങ്ങിയ കഥാ സമാഹാരങ്ങളും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. 'ശ്വാനാത്മാക്കളുടെ കുമ്പസാരം' എന്ന അദ്ദേഹത്തിന്റെ നോവലിന് മുഖവുരയെഴുതിയത് സാക്ഷാല്‍ എംടി വാസുദേവന്‍ നായരാണ് എന്നതില്‍ അദ്ദേഹം അഭിമാനിക്കുന്നു. കഴിഞ്ഞതൊന്നും ഓര്‍ക്കാന്‍ സൈനു പള്ളിത്താഴത്ത് ഇഷ്ടപ്പെടുന്നില്ല. തന്റെ പുതിയ തിരക്കഥാ പൂര്‍ത്തീകരണവുമായി സൈനു പള്ളിത്താഴത്ത് തിരക്കിലാണ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം ഏപ്രില്‍ മാസത്തോടെ ആരംഭിക്കാനാണ് തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Super hit Malayalam film 'Bharatham' decently copied? Director Sainu Pallitthazhath alleges that 'Bharatham' story is his own and Actor Mohanlal and 'Bharatham' team purposefully cheated Sainu and his friends TK Layan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia