സണ്ണി ലിയോൺ പറയുന്നു; എന്‍റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനം ഇതാണ്

 


മുംബൈ:  (www.kvartha.com 14.05.2017) ഇന്ത്യൻ സിനിമയ്ക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത താരമാണ് സണ്ണി ലിയോൺ. നീലച്ചിത്രങ്ങളിലൂടെ ബോളിവുഡിലെത്തിയ നടി. ഇതുകൊണ്ടുതന്നെ സണ്ണിയുടെ ഓരോ ചലനവും ആകാംക്ഷയോടെയാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. എന്നാൽ സണ്ണിയാവട്ടെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് പിറന്നാൾ ആഘോഷിക്കുകയായിരുന്നു.

ഭർത്താവ് ഡാനിയേൽ വെബെറിനൊപ്പം ലോസാഞ്ചലസിലാണ് സണ്ണി പിറന്നാൾ ആഘോഷിച്ചത്. ഡാനിയേലിനൊപ്പമുള്ള നിമിഷങ്ങളാണ് എനിക്ക് ഏറ്റവും സന്തോഷം നൽകുന്നത്. എന്‍റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് ഡാനിയേൽ. എന്നെ പൊന്നുപോലെയാണ് ഡാനിയേൽ നോക്കുന്നത്. ചെറുതും വലുതുമായ സ‍ർപ്രൈസ് തന്ന് എപ്പോഴും തന്നെ ഡാനിയേൽ അതിശയിപ്പിക്കുന്നുവെന്നും സണ്ണി ലിയോൺ പറയുന്നു.

സണ്ണി ലിയോൺ പറയുന്നു; എന്‍റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനം ഇതാണ്


2011ലാണ് ഡാനിയേലും സണ്ണി ലിയോണും വിവാഹിതരായത്. ഇത്തവണ എമറാൾഡ് നെക്ലേസാണ് പിറന്നാൾ സമ്മാനമായി ഡാനിയേൽ ഭാര്യക്ക് നൽകിയത്. 2012ൽ ജിസം2 എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറിയത്. പിന്നീട് ബിഗ് ബോസ് 5, രാഗിണി എം എം എസ് 2 ജാക്ക്പോട്ട് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Actress Sunny Leone celebrates her 36th birthday today. Unlike the other stars, who organise parties on their birthdays, Sunny prefers it to be a family affair and will spend the day with her husband Daniel Weber, in Los Angeles, she revealed to Hindustan Times. "I'll hopefully get to see my friends and brother.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia