SWISS-TOWER 24/07/2023

ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണിന്റെ പിറന്നാള്‍ സമ്മാനം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു; മുപ്പത്തൊമ്പതാം ജന്മദിനത്തില്‍ ഭര്‍ത്താവ് നല്‍കിയ ആഡംബര വീട്ടില്‍ ലോക് ഡൗണ്‍ ആഘോഷമാക്കി താര കുടുംബം

 


കാലിഫോര്‍ണിയ: (www.kvartha.com 18.05.2020) ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണിന്റെ മുപ്പത്തൊമ്പതാം ജന്മദിനത്തില്‍ ഭര്‍ത്താവ് നല്‍കിയ പിറന്നാള്‍ സമ്മാനം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. സമ്മാനമായി കിട്ടിയ ലോസ് ആഞ്ചലസിലെ 500 കോടി രൂപ വിലയുള്ള വീട്ടില്‍ ലോക് ഡൗണ്‍ ആഘോഷമാക്കി കുടുംബത്തോടൊപ്പം കഴിയുകയാണ് താരം.

സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും കുട്ടികളും ഇപ്പോള്‍ ലോസ് ആഞ്ചലസിലെ വീട്ടിലാണുള്ളത്. സണ്ണി ലിയോണിന്റെ പിറന്നാളിന് ഭര്‍ത്താവ് വെബ്ബര്‍ സമ്മാനമായി നല്‍കിയതാണത്രേ ലോസ് ആഞ്ചലസിലെ 500 കോടി രൂപ വിലയുള്ള വീട്. 43,560 ചതുരശ്ര അടിയിലുള്ള ആഡംബര വീട് ഒരേക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ധാരാളം സ്ഥലം ഉള്ളതുകൊണ്ടുതന്നെ മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പാണ് വീട്ടിലുള്ളത്.

ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണിന്റെ പിറന്നാള്‍ സമ്മാനം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു; മുപ്പത്തൊമ്പതാം ജന്മദിനത്തില്‍ ഭര്‍ത്താവ് നല്‍കിയ ആഡംബര വീട്ടില്‍ ലോക് ഡൗണ്‍ ആഘോഷമാക്കി താര കുടുംബം

സെലിബ്രിറ്റികളുടെ ഭവന സമുച്ചയങ്ങളുള്ള ബെവര്‍ലി ഹില്‍സില്‍ നിന്ന് മുപ്പതു മിനിറ്റ് ദൂരത്തിലാണ് ഈ വീട്. അഞ്ച് കിടപ്പുമുറികളുള്ള വീട്ടിലെ ഫര്‍ണിച്ചറുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്നവയാണ്. സ്‌പെയിന്‍, നേപ്പാള്‍, ഇറ്റലി, ഇന്ത്യ എന്നീ രാജ്യങ്ങള്‍ സഞ്ചരിച്ചപ്പോള്‍ ശേഖരിച്ച സാധനങ്ങള്‍ കൊണ്ടാണ് മുറികളിലെ ആര്‍ട്ട് വര്‍ക്ക് ഒരുക്കിയിരിക്കുന്നത്.

വീടിന്റെ ബാല്‍ക്കണിയില്‍ ഇരുന്നാല്‍ ലോസ് ആഞ്ചലസ് നഗരം മുഴുവനായി കാണാന്‍ സാധിക്കും. വിനോദത്തിനായി സ്‌പെഷ്യല്‍ റൂമുകളും, സിമ്മിംഗ് പൂളും തുടങ്ങി എല്ലാം ഒരുക്കിയിട്ടുള്ള പടുകൂറ്റന്‍ ആഡംബര ബംഗ്ലാവ് ആണ്.
 
Keywords:  News, World, sunny_Leone, Cinema, Bollywood, Actress, Entertainment, Husband, Birthday, Family, Sunny Leone's Birthday Gift
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia