വാലന്റൈന്‍സ് ദിനത്തില്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍

 


കൊച്ചി: (www.kvartha.com 21.01.2019) വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയില്‍. എം ജെ ഇന്‍ഫ്രാസ്ട്രക്ചര്‍, നക്ഷത്ര എന്റര്‍ടൈന്‍മെന്റ്‌സ് എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന 'വാലന്റൈന്‍സ് നൈറ്റ് 2019'ലാണ് സണ്ണി പങ്കെടുക്കുക. ഫെബ്രുവരി 14ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകിട്ട് ആറുമണിക്ക് ആരംഭിക്കുന്ന സംഗീതനൃത്ത പരിപാടിക്ക് സണ്ണി ലിയോണിനോടൊപ്പം പ്രശസ്ത ബോളിവുഡ് പിന്നണി ഗായിക തുളസി കുമാര്‍ പങ്കെടുക്കും.

ആദ്യമായാണ് തുളസി കുമാര്‍ കേരളത്തില്‍ സംഗീത-നൃത്ത പരിപാടി അവതരിപ്പിക്കുന്നത്. കൂടാതെ ഇന്ത്യന്‍ ഡാന്‍സ് ഇതിഹാസം എംജെ5, മലയാളം പിന്നണി ഗായിക മഞ്ജരി, വയലിനിസ്റ്റ് ശബരീഷ് തുടങ്ങി വലിയ താരനിര 'വാലന്റൈന്‍സ് നൈറ്റ് 2019'ന്റെ ഭാഗമാകും. നാല് വിഭാഗങ്ങളിലായി 12,000 പേര്‍ക്ക് പരിപാടി ആസ്വദിക്കാനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

വാലന്റൈന്‍സ് ദിനത്തില്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍

ഓണ്‍ലൈനിലും സംഘാടകര്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ഔട്ട്‌ലെറ്റുകളിലും ടിക്കറ്റുകള്‍ ലഭ്യമാണ്. ഗോള്‍ഡ് 1000, ഡയമണ്ട് 3500, പ്ലാറ്റിനം 5000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ടിക്കറ്റിന് ജിഎസ്ടി ബാധകം.

സിയോണ്‍ ക്രിയേഷന്‍സ് സംഘടിപ്പിക്കുന്ന ഈ മെഗാ ഷോ ഡയറക്ട് ചെയ്യുന്നത് മന്‍സൂര്‍ ജാസും, കോര്‍ഡിനേറ്റര്‍ ഷിയാസ് പെരുമ്പാവൂരുമാണ്. സാംസ്‌കാരിക പാരമ്പര്യം, അന്താരാഷ്ട്ര സൗകര്യങ്ങളുള്ള കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ഐടി ഹബ്, ജനങ്ങളുടെ അതുല്യ പിന്തുണ എന്നിവയാണ് വാലന്റൈന്‍സ് ഡേ ആഘോഷമാക്കാന്‍ സണ്ണി ലിയോണ്‍ ഇക്കുറി കേരളത്തെ തിരഞ്ഞെടുത്തതെന്ന് മുഖ്യ സംഘാടകരായ നക്ഷത്ര എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ലീഷിയ പ്രമോദ്, രാംപ്രസാദ്, ടി ആര്‍ ദീപക് എന്നിവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 7902546666, 7909185555.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sunny Leone to make her second Kerala visit on Valentine's Day, Kochi, News, Cinema, Entertainment, Actress, Singer, Visit, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia