കുട്ടിയുടുപ്പല്ല, പ്രിയങ്കയുടെ പ്രവൃത്തിയും വ്യക്തിത്വവുമാണ് നോക്കേണ്ടതെന്ന് സണ്ണി ലിയോൺ

 


മുംബൈ: (www.kvartha.com 04.06.2017) ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ വസ്ത്ര ധാരണത്തെ വിമർശിച്ചവർക്ക് സണ്ണി ലിയോണിന്‍റെ മറുപടി. പ്രിയങ്കയുടെ കുട്ടിയുടപ്പ് നോക്കിയല്ല അഭിപ്രായം പറയേണ്ടതെന്നും അവരുടെ പ്രവൃത്തിയും വ്യക്തിത്വവും നോക്കിയാണെന്നും സണ്ണി പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രിയങ്ക ജർമ്മനിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോഡിയെ കണ്ടപ്പോൾ പ്രിയങ്ക ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുവെന്ന് ചില കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സണ്ണി പിന്തുണയുമായി രംഗത്തെത്തിയത്.

കുട്ടിയുടുപ്പല്ല, പ്രിയങ്കയുടെ പ്രവൃത്തിയും വ്യക്തിത്വവുമാണ് നോക്കേണ്ടതെന്ന് സണ്ണി ലിയോൺ

കഴിവുള്ള പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി. അദ്ദേഹത്തിനില്ലാത്ത ആശങ്കയും വേവലാതിയും മറ്റുള്ളവർക്ക് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. വളരെ മികച്ച നടിയും നല്ലൊരു വ്യക്തിയുമാണ് പ്രിയങ്ക. സമൂഹത്തിന് ഒട്ടേറെ നല്ലകാര്യങ്ങളും ചെയ്യുന്നുണ്ട്.ഇങ്ങനെയുള്ള ആളെ വിമർശിക്കുന്നവർ, തങ്ങൾക്ക് അതിനുള്ള അർഹതയുണ്ടോയെന്ന് ചിന്തിക്കണമെന്നും സണ്ണി ഓർമിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMAMRY: Actress Sunny Leone says Priyanka Chopra's online trolling over her dress during her meeting with Prime Minister Narendra Modi in Germany, was unfair.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia