മകളോട് ഒരു രഹസ്യവും മറച്ചുവെക്കില്ല; അവള്‍ എല്ലാം അറിഞ്ഞുതന്നെ വളരണം, ഉറച്ച തീരുമാനവുമായി സണ്ണി ലിയോണും ഭര്‍ത്താവും

 


മുംബൈ: (www.kvartha.com 29.11.2017) താന്‍ വെറുമൊരു അഭിനേത്രി മാത്രമല്ല, സ്‌നേഹിക്കാനറിയുന്ന ഒരു ഹൃദയത്തിന്റെ ഉടമയുമാണെന്ന് തെളിയിച്ച താരമാണ് സണ്ണി ലിയോണ്‍. പോണ്‍ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ തന്നെ ജനസേവനത്തിനും മൃഗസംരക്ഷണത്തിനും സണ്ണി കാണിച്ച താത്പര്യം എല്ലാവരും അറിഞ്ഞതുമാണ്. തിരക്കിട്ട അഭിനയ ജീവിതത്തിനിടയിലെപ്പോഴോ ആണ് തനിക്ക് ഒരമ്മയാകണമെന്ന തോന്നല്‍ സണ്ണിക്കുണ്ടായത്. പിന്നീടൊന്നും ചിന്തിക്കാതെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറുമായി ആലോചിച്ച് ഒരു കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തി. നിഷ കൗര്‍ വെബ്ബറെന്നാണ് വളര്‍ത്തുമകളുടെ പേര്.

എന്നാല്‍ നിഷയോട് ഒരു രഹസ്യവും മറച്ചുവെക്കില്ലെന്നും അവളോട് ദത്തെടുത്ത കാര്യമുള്‍പ്പെടെയുള്ള സത്യങ്ങള്‍ അറിയിക്കണമെന്നും അതറിഞ്ഞുതന്നെ മകള്‍ വളരണമെന്നുമാണ് സണ്ണിയുടേയും ഭര്‍ത്താവിന്റേയും തീരുമാനം. നിഷ ഞങ്ങളുടെ സ്വന്തമാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകളെല്ലാം അവളെ കാണിക്കണം.

 മകളോട് ഒരു രഹസ്യവും മറച്ചുവെക്കില്ല; അവള്‍ എല്ലാം അറിഞ്ഞുതന്നെ വളരണം, ഉറച്ച തീരുമാനവുമായി സണ്ണി ലിയോണും ഭര്‍ത്താവും

 അവളുടെ യഥാര്‍ത്ഥ അമ്മ ഒരിക്കലും നിഷയെ ഉപേക്ഷിച്ച് പോയിട്ടില്ലെന്നും മറിച്ച് അവളെ കുറച്ച് നാളത്തേക്ക് സംരക്ഷിക്കാന്‍ ഒരിടത്ത് ഏല്‍പ്പിച്ചതാണെന്നും സണ്ണി പറയുന്നു. ഞാന്‍ അവളുടെ യഥാര്‍ത്ഥ അമ്മയല്ല. എന്നാല്‍ ഞങ്ങള്‍ തമ്മിലുള്ളത് ആത്മാക്കള്‍ തമ്മിലുള്ള ബന്ധമാണ്. ദത്തെടുത്തതിന് ശേഷം ഞാന്‍ തന്നെയാണ് അവളുടെ അമ്മയെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sunny Leone: Indeed We Have To Tell Our Daughter Nisha That She Is Adopted, Mumbai, News, Protection, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia