SWISS-TOWER 24/07/2023

സണ്ണി ലിയോണിനെ എന്തിനാണ് പഴയ ഇമേജില്‍ കാണുന്നത്; ശ്രീദേവിയേയും മാധുരിയേയും പോലെ തന്നെ സണ്ണിയേയും നമ്മള്‍ ബഹുമാനിക്കണമെന്ന് ഹര്‍ദിക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇന്‍ഡോര്‍: (www.kvartha.com 11.06.2018)  നടിമാരായ ശ്രീദേവിയേയും മാധുരിയേയും ബഹുമാനിക്കുന്നത് പോലെ തന്നെ സണ്ണി ലിയോണിനെയും നമ്മള്‍ ബഹുമാനിക്കണമെന്ന് പട്ടീദാര്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേല്‍. എത്ര പുരോഗമന വാദികളാണെന്ന് വാദിച്ചാലും ഇന്നും പലരുടെയും മനസ്സില്‍ യാഥാസ്ഥിതിക ചിന്തകള്‍ ഉറഞ്ഞു കിടക്കുകയാണെന്നാരോപിച്ച ഹര്‍ദിക് പട്ടേല്‍ അതിനുള്ള ഉദാഹരണമായാണ് ബോളിവുഡ് താരം സണ്ണി ലിയോണിനോടുള്ള സമീപനത്തെ ഉയര്‍ത്തിക്കാട്ടിയത്. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യാത്രയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് ബോളിവുഡ് താരങ്ങളെപ്പോലെ ബഹുമാനം അര്‍ഹിക്കുന്ന നടിയാണ് സണ്ണി ലിയോണും. എന്തുകൊണ്ടാണ് സണ്ണി ലിയോണിനെ അവരുടെ പഴയ ഇമേജില്‍ മാത്രം കാണാന്‍ ശ്രമിക്കുന്നത്. പ്രമുഖ നടിമാരായ നര്‍ഗീസിനെയും ശ്രീദേവിയേയും മാധുരി ദീക്ഷിതിനേയും പോലെ അവരെയും സ്വീകരിക്കണം. സണ്ണി ലിയോണ്‍ ഒരു പോണ്‍ നായിക എന്ന ലേബലില്‍ മാത്രം കാണാന്‍ ശ്രമിച്ചാല്‍ നമ്മുടെ രാജ്യത്തിന് ഒരു മാറ്റവും ഉണ്ടാകില്ല. പട്ടേല്‍ പറഞ്ഞു.

സണ്ണി ലിയോണിനെ എന്തിനാണ് പഴയ ഇമേജില്‍ കാണുന്നത്; ശ്രീദേവിയേയും മാധുരിയേയും പോലെ തന്നെ സണ്ണിയേയും നമ്മള്‍ ബഹുമാനിക്കണമെന്ന് ഹര്‍ദിക്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: I ndia, National, Madhya pradesh, News, sunny_Leone, Bollywood, Politics, Entertainment, Cinema, Sunny Leone Deserves Respect Like Any Other Mainstream Actress: Hardik Patel 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia