ഈ കാര്‍ ഓടിക്കുമ്പോഴെല്ലാം ഞാന്‍ വളരെ സന്തോഷവതിയാണ്; ഒന്നരക്കോടി വിലയുള്ള ആഡംബര കാറായ മസെരൊട്ടിയുടെ ഗിബ്ലി സ്വന്തമാക്കി സണ്ണി ലിയോണ്‍
Sep 11, 2020, 11:20 IST
ന്യൂയോര്‍ക്ക്: (www.kvartha.com 11.09.2020) ഒന്നരക്കോടി വിലയുള്ള ആഡംബര കാറായ മസെരൊട്ടിയുടെ ഗിബ്ലി സ്വന്തമാക്കി ബോളിവുഡ് താരം സണ്ണി ലിയോണ്‍. നിലവില്‍ മസെരാട്ടിയുടെ മസരാറ്റി ഗിബ്ലീ നെരിസ്‌മോ, ക്വാഡ്രോപോളോ എന്നീ രണ്ട് ആഡംബര കാറുകള്‍ സണ്ണി ലിയോണിന് സ്വന്തമായുണ്ട്. ഇപ്പോള്‍ സ്വന്തമാക്കിയ മൂന്നാമത്തെ വാഹനം വെളുത്ത നിറമുള്ള ഗിബ്ലിയാണ്.
പുതിയ വാഹനത്തെ വീട്ടില്‍ കൊണ്ടുവന്നെന്നും ഈ കാര്‍ ഓടിക്കുമ്പോഴെല്ലാം താന്‍ വളരെ സന്തോഷവതിയാണ് എന്ന കുറിപ്പോടെയാണ് തന്റെ പുത്തന്‍ ആഡംബര കാറിന്റെ ചിത്രങ്ങള്‍ അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുത്തന്‍ മസെരാട്ടി ഭര്‍ത്താവിനൊപ്പം ഏറ്റുവാങ്ങുന്നതില്‍ കുറഞ്ഞൊരു സന്തോഷമില്ല എന്ന് പുത്തന്‍ കാറിനകത്ത് വെബറിനൊപ്പമുള്ള മറ്റൊരു ചിത്രത്തിനൊപ്പം സണ്ണി ലിയോണ്‍ കുറിച്ചു. മസരാറ്റി ഗിബ്ലീ, ഗിബ്ലി എസ്, ഗിബ്ലി എസ് ക്യൂ എന്നീ വകഭേദങ്ങളാണ് അമേരിക്കന്‍ വിപണിയിലുള്ളത്. ഇന്ത്യയില്‍ മസരാറ്റി ഗിബ്ലിയുടെ വില 1.38 കോടി മുതല്‍ 1.42 കോടി വരെയാണ്.
വെറും 4.7 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പറ്റുന്ന ഈ സ്‌പോര്‍ട്‌സ് കാറിന് മണിക്കൂറില്‍ 283 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. ഗിബ്ലിയുടെ എഞ്ചിന്‍ 330 എച്ച്പി പവര്‍ നിര്‍മ്മിക്കുന്ന 3.0 ലിറ്റര്‍ ഇരട്ട ടര്‍ബോ വി6 പെട്രോള്‍ ആണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.