രാവിലെ 9.45ന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ സണ്ണി ഉദ്ഘാടനവേദിയിലെത്തിയത് ഉച്ചയ്ക്ക് 12.30 ന്; ക്ഷമ നശിച്ച ആരാധകര്‍ അരിശം തീര്‍ത്തത് രഞ്ജിനി ഹരിദാസിനോട്, സ്‌റ്റേജിന്റെ മുകളില്‍ നിന്ന് ഇറക്കിവിടാന്‍ നിര്‍ദേശം

 


കൊച്ചി: (www.kvartha.com 17.08.2017) ഫോണ്‍4 ന്റെ കൊച്ചിയിലെ ഷോറൂം ഉദ്ഘാടനത്തിന് വ്യാഴാഴ്ച രാവിലെ എത്തേണ്ടിയിരുന്ന സണ്ണി ലിയോണ്‍ വേദിയിലെത്തിയത് ഉച്ചയ്ക്ക് 12.30ന്. രാവിലെ 9.45ന് തന്നെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയെങ്കിലും ഒടുക്കത്തെ ട്രാഫിക് ബ്ലോക്ക് കാരണമാണ് ബോളിവുഡിന്റെ ചൂടന്‍ താരം സണ്ണി ലിയോണിന് സമയത്ത് വേദിയിലെത്താന്‍ കഴിയാതെ പോയത്.

സണ്ണി ലിയോണ്‍ വരുന്നതും കാത്ത് കാലത്ത് ഒന്‍പത് മണി മുതല്‍ തന്നെ എം.ജി. റോഡിലെ ഷോറൂമിന് മുന്നില്‍ ആരാധകരുടെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ജനക്കൂട്ടം കാരണം അതുവഴിയുള്ള ഗതാഗതവും തടസപ്പെടുകയുണ്ടായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

   രാവിലെ 9.45ന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ സണ്ണി ഉദ്ഘാടനവേദിയിലെത്തിയത് ഉച്ചയ്ക്ക് 12.30 ന്; ക്ഷമ നശിച്ച ആരാധകര്‍ അരിശം തീര്‍ത്തത് രഞ്ജിനി ഹരിദാസിനോട്, സ്‌റ്റേജിന്റെ മുകളില്‍ നിന്ന് ഇറക്കിവിടാന്‍ നിര്‍ദേശം

മണിക്കൂറുകളോളം കാത്തിട്ടും താരം എത്താത്തതോടെ ആരാധകരുടെ ക്ഷമ നശിച്ചു. സണ്ണിയെ കാണാത്തതിന്റെ അരിശം അവര്‍ തീര്‍ത്തത് അവതാരകയായ രഞ്ജിനി ഹരിദാസിനോടായിരുന്നു. ഫേസ്ബുക്കിലും രഞ്ജിനിക്ക് രക്ഷയുണ്ടായിരുന്നില്ല. അവിടെയും ചീത്തവിളിയായിരുന്നു. എന്നാല്‍ സദസിനെ ബോറടിപ്പിക്കാതെ അത്രയും നേരം പിടിച്ചുനിര്‍ത്തിയത് രഞ്ജിനി ഹരിദാസിന്റെ അവതാരക മികവുതന്നെ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല.

രഞ്ജിനിയെ സ്‌റ്റേജിന്റെ മുകളില്‍ നിന്ന് ഇറക്കിവിടാന്‍ പോലും ഫേസ്ബുക്കിലൂടെ ചിലര്‍ ആഹ്വാനം ചെയ്തു. എന്നാല്‍ സണ്ണി ലിയോണ്‍ വൈകിയതിന് രഞ്ജിനി എന്ത് പിഴച്ചെന്നായിരുന്നു മറ്റുചിലര്‍ ചോദിച്ചത്.

അതേസമയം ജനക്കൂട്ടം തിങ്ങിനിറഞ്ഞതോടെ അവരെ നിയന്ത്രിക്കാന്‍ രഞ്ജിനിക്കും കഴിഞ്ഞില്ല. പുരുഷന്‍മാര്‍ മാത്രമായിരുന്നില്ല സ്ത്രീകളും സണ്ണിയെ കാണാന്‍ എത്തിയിരുന്നു.

കാറില്‍ വന്നിറങ്ങിയ സണ്ണി ആദ്യം പുറത്ത് റോഡരികില്‍ ഒരുക്കിയ വേദിയിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. റോഡില്‍ തിങ്ങിനിറഞ്ഞ ആരാധകരെ കണ്ട സണ്ണി തന്റെ അതിശയവും സന്തോഷവും മറച്ചുവച്ചില്ല. എല്ലാവരെയും കൈ വീശി അഭിവാദ്യം ചെയ്ത സണ്ണി വാര്‍ത്താസമ്മേളനത്തിലും പങ്കടുത്തശേഷമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

പറയാന്‍ വാക്കുകളില്ലെന്നും കൊച്ചിയിലെ ആളുകള്‍ക്ക് ഒരുപാട് നന്ദിയുണ്ടെന്നും സണ്ണി ഫേസ്ബുക്കില്‍ കുറിച്ചു. ദൈവത്തിന്റെ സ്വന്തം നാടിനെ ഒരിക്കലും മറക്കില്ലെന്നും സണ്ണി പറഞ്ഞു.

Also Read:
താന്‍ ആരോടും കൈക്കൂലി ചോദിച്ചിട്ടില്ല; കരാറുകാരന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മുനിസിപ്പല്‍ എഞ്ചിനീയര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sunny Leone at kochi for Mobilephone shop inauguration, Kochi, News, Bollywood, Actress, Police, Facebook, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia