റോഡ് ഷോയ്ക്കിടെ ബിജെപി സ്ഥാനാര്‍ഥി സണ്ണി ഡിയോളിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; ബോളിവുഡ് താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 


ഗുരുദാസ്പൂര്‍: (www.kvartha.com 13.05.2019) ബോളിവുഡ് താരവും ഗുരുദാസ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സണ്ണി ഡിയോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ അപകടത്തില്‍പ്പെട്ടു. വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ടത്. സണ്ണി ഡിയോള്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അമൃത്‌സര്‍ -ഗുരുദാസ് പൂര്‍ ദേശീയ പാതയിലാണ് അപകടമുണ്ടായത്.

എതിര്‍ദിശയില്‍ തെറ്റായി വന്ന കാറിടിച്ച് സണ്ണി ഡിയോള്‍ സഞ്ചരിച്ച കാറിന്റെ ടയറുപൊട്ടുകയും നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു. റോഡ് ഷോയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഏഴാം ഘട്ടത്തിലാണ് ഗുരുദാസ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

റോഡ് ഷോയ്ക്കിടെ ബിജെപി സ്ഥാനാര്‍ഥി സണ്ണി ഡിയോളിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; ബോളിവുഡ് താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


Keywords:  National, News, Actor, Car accident, Bollywood, Cinema, Road, Film, BJP, Sunny Deol’s convoy met with an accident in Punjab’s Gurdaspur.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia