'ഇപ്രാവശ്യം എന്തായാലും വരും'; 'സുമേഷ് ആന്‍ഡ് രമേഷ്' ഡിസംബര്‍ 10ന് പ്രേക്ഷകരിലേക്ക്
Dec 3, 2021, 14:53 IST
കൊച്ചി: (www.kvartha.com 03.12.2021) ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സനൂപ് തൈക്കൂടം സംവിധാനം ചെയ്യുന്ന സുമേഷ് ആന്‍ഡ് രമേഷിന്റെ പുതിയ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബര്‍ 10നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
'ഇപ്രാവശ്യം എന്തായാലും വരും..!' സലീം കുമാര്‍ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് ഫേസ്ബുകില്‍ കുറിച്ചു. നേരത്തെ നവംബര്‍ 26നായിരുന്നു ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. തിയറ്ററുകളില്‍ മതിയായ ഷോ ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു സിനിമയുടെ റിലീസ് മാറ്റിയത്.
ശ്രീനാഥ് ഭാസിയാണ് സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമേഷ് ആയി എത്തുന്നത് ബാലു വര്‍ഗീസാണ്. ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി നടക്കുന്ന രണ്ടു യുവാക്കളുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് തികച്ചും നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ ഇവര്‍ അവതരിപ്പിക്കുന്നത്.
സലീം കുമാര്‍, പ്രവീണ, സുധീപ് ജോഷി, ഷെബിന്‍ ബെന്‍സണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും സനൂപ് തൈക്കുടവും ചേര്‍ന്നാണ്. വൈറ്റ് സാന്‍ഡ്സിന്റെ ബാനറില്‍ കെ എല്‍ 7 എന്റര്‍ടെയ്ന്‍മെന്റ്സുമായി ചേര്‍ന്ന് ഫരീദ് ഖാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.