രാഷ്ട്രീയ പ്രവേശന സൂചന നല്‍കി നടി സുമലത; തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് എന്ന് കുമാരസ്വാമി
Feb 2, 2019, 15:24 IST
ബംഗളൂരു: (www.kvartha.com 02.02.2019) രാഷ്ട്രീയ പ്രവേശന സൂചന നല്‍കി നടിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയുമായ സുമലത. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെങ്കില്‍ മണ്ഡ്യയില്‍ നിന്നു മാത്രമേ മത്സരിക്കൂ എന്നും സുമലത പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് ഇതുവരെ ആലോചിട്ടില്ലെന്നും സുമലത വ്യക്തമാക്കി. എണ്‍പതുകളില്‍ മലയാള സിനിമയിലും നിറഞ്ഞുനിന്ന താരമായിരുന്നു സുമലത.
കന്നഡ ചലച്ചിത്ര താരവും മുന്‍ കേന്ദ്ര, സംസ്ഥാന മന്ത്രിയുമായിരുന്ന അംബരീഷ് വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്നു ഇക്കഴിഞ്ഞ നവംബറിലാണ് അന്തരിച്ചത്. 1998- 99ല്‍ ലോക്‌സഭയില്‍ ജനതാദള്‍ (എസ്) എംപിയായിട്ടാണു അംബരീഷ് രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അംബരീഷ് രണ്ടുതവണ കൂടി മണ്ഡ്യയില്‍നിന്നു ലോക്‌സഭയിലെത്തി. മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ 2006 ഒക്‌ടോബര്‍ 24നു വാര്‍ത്താവിനിമയ സഹമന്ത്രിയായി. കാവേരി തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ചു 2008ല്‍ രാജിവയ്ക്കുകയായിരുന്നു.
അതേസമയം സുമലത ജെഡിഎസ് അംഗമല്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പ്രതികരിച്ചു. മാത്രമല്ല, മണ്ഡ്യ ജനതാദള്‍ എസ്സിന്റെ ശക്തികേന്ദ്രമാണെന്നും കുമാരസ്വാമി അറിയിച്ചു.
Keywords: Sumalatha urged to contest LS polls from Mandya, Bangalore, News, Politics, Cinema, Lok Sabha, Election, Congress, Entertainment, Actress, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.