കേരളത്തില്‍ വംശീയ വിവേചനത്തിന് ഇരയായി, കറുത്ത വര്‍ഗക്കാരനായതിനാല്‍ സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനം നല്‍കി, ഗുരുതരമായ ആരോപണങ്ങളുമായി സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ ആഫ്രിക്കന്‍ നടന്‍ സാമുവല്‍ റോബിന്‍സണിന്റെ ഫേസ് ബുക്ക് പോസ്റ്റ്

 


കൊച്ചി: (www.kvartha.com 31.03.2018) കേരളത്തില്‍ താന്‍ വംശീയ വിവേചനത്തിന് ഇരയായതായി സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ ആഫ്രിക്കന്‍ നടന്‍ സാമുവല്‍ റോബിന്‍സണിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ഗുരുതരമായ ആരോപണങ്ങളാണ് സാമുവല്‍ തന്റെ ആദ്യ മലയാള ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് നേരെ ഉയര്‍ത്തിയിരിക്കുന്നത്.  കറുത്ത വര്‍ഗക്കാരനായതിനാല്‍ സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനമാണ് തനിക്ക് നിര്‍മാതാക്കള്‍ നല്‍കിയതെന്നും റോബിന്‍സണ്‍ ആരോപിക്കുന്നു.

അതേസമയം മലയാളി മനസ് കീഴടക്കി മുന്നേറുകയാണ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം മുന്നേറുകയാണ്. ഈ ചിത്രത്തില്‍ നായകതുല്യ കഥാപാത്രമാണ് സാമുവല്‍ റോബിന്‍സണ്‍ ചെയ്തത്. ചിത്രത്തിന്റെ വിജയാഘോഷങ്ങളിലടക്കം പങ്കെടുത്തശേഷം നാട്ടില്‍ തിരികെയെത്തിയതിനു ശേഷമാണ് സാമുവല്‍ ആരോപണങ്ങളുമായി രംഗത്തു വന്നത്. കറുത്ത വര്‍ഗക്കാരനായതിനാല്‍ തനിക്കു സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനമാണു നിര്‍മാതാക്കള്‍ തന്നതെന്നു സാമുവല്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

 കേരളത്തില്‍ വംശീയ വിവേചനത്തിന് ഇരയായി, കറുത്ത വര്‍ഗക്കാരനായതിനാല്‍ സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനം നല്‍കി, ഗുരുതരമായ ആരോപണങ്ങളുമായി സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ ആഫ്രിക്കന്‍ നടന്‍ സാമുവല്‍ റോബിന്‍സണിന്റെ ഫേസ് ബുക്ക് പോസ്റ്റ്

കേരളത്തില്‍ താന്‍ വംശീയ വിവേചനത്തിന്റെ ഇരയായെന്നും സാമുവല്‍ തുറന്നടിച്ചു. അടുത്ത തലമുറയിലെ കറുത്ത വര്‍ഗക്കാരായ നടന്‍മാര്‍ക്കെങ്കിലും ഇത്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വരാതിരിക്കാനാണ് തന്റെ ഈ തുറന്നു പറച്ചിലെന്നും സാമുവല്‍ കുറിച്ചു. ചിത്രത്തിന്റെ സംവിധായകന്‍ സക്കറിയ വളരെ കഴിവുറ്റ സംവിധായകനാണെന്നും തന്നെ പരമാവധി സഹായിക്കാന്‍ ശ്രമിച്ചെന്നും സാമുവല്‍ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റ പൂര്‍ണരൂപം

എല്ലാവര്‍ക്കും ഹലോ. ഒരു പ്രശ്‌നത്തിലേക്ക് വെളിച്ചം വീശാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ നിര്‍മാതാക്കളില്‍ നിന്ന് എനിക്ക് വംശീയ വിദ്വേഷം നേരിടേണ്ടി വന്നു. സ്വയം സമാധാനിക്കാന്‍ ശ്രമിച്ചതിനാലാണ് നേരത്തെ ഇതേക്കുറിച്ച് പറയാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ്. ഇപ്പോള്‍ ഞാനിത് പറയുന്നത് ഇതുപോലൊരു അനുഭവം ഇനി മറ്റൊരു നടനും ഉണ്ടാവരുതെന്നുള്ളത് കൊണ്ടാണ്. കേരളത്തിലായിരുന്നപ്പോള്‍ വംശീയ വിദ്വേഷം നേരിടേണ്ടി വന്നുവെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍, എന്റെയത്ര പോലും പ്രശസ്തരല്ലാത്ത താരങ്ങള്‍ക്ക് നല്‍കിയതിലും താഴ്ന്ന പ്രതിഫലമാണ് എനിക്ക് വാഗ്ദാനം ചെയ്തത്. മറ്റുള്ള യുവ അഭിനേതാക്കളുമായി ചര്‍ച്ച ചെയ്തപ്പോഴാണ് എനിക്ക് ഇതേക്കുറിച്ച് ബോധ്യമുണ്ടായത്. ഇതെല്ലാം സംഭവിച്ചത് ഞാന്‍ കറുത്ത വര്‍ഗക്കാരനായതിനാലാണ്. ആഫ്രിക്കക്കാരെല്ലാം പാവങ്ങളാണെന്നും പണത്തിന്റെ വില അവര്‍ക്ക് അറിയില്ലെന്നുമുള്ള മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെ സംഭവിക്കുന്നത്.

സംവിധായകന്‍ സക്കറിയ നല്ല ഹൃദയത്തിന് ഉടമയും കഴിവുറ്റ സംവിധായകനുമാണ്. സിനിമ വിജയമായാല്‍ കൂടുതല്‍ പ്രതിഫലം തരാമെന്ന് നിര്‍മ്മാതാക്കള്‍ എനിക്ക് ഉറപ്പ് നല്‍കിയിരുന്നതാണ്. ഇപ്പോള്‍ ഞാന്‍ നൈജീരിയയിലാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള ഷൂട്ടിംഗും ചിത്രത്തിന്റെ പ്രചരണത്തിനായുമായി എന്നെ പിടിച്ചു നിറുത്താനുള്ള ഉപകരണം മാത്രമായിരുന്നു ഈ വാഗ്ദാനങ്ങള്‍. സിനിമ ഇപ്പോള്‍ വന്‍വിജയമായി മാറിയിരിക്കുകയാണ്.

കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളും സിനിമയെ സ്‌നേഹിക്കുന്നവരും എന്നോട് കാണിച്ച സ്‌നേഹത്തിന് നന്ദിയുണ്ട്. എന്നാല്‍ എനിക്കുണ്ടായ ദുരവസ്ഥയെ കുറിച്ച് നിശബ്ദനായി ഇരിക്കാനാവില്ല. അതിനാല്‍ തന്നെ ഇത്തരമൊരു ദുരനുഭവം കറുത്ത വര്‍ഗക്കാരനായ മറ്റൊരു നടനും ഉണ്ടാവരുത്. വംശീയതയുടെയോ ജാതീയതയുടേയോ പേരില്‍ ആരും ആരെയും ആക്രമിക്കില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം എന്നു പറഞ്ഞാണ് സാമുവല്‍ റോബിന്‍സണ്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  'Sudani' hits out at film producers over 'racial discrimination', Kochi, News, Allegation, Facebook, Post, Criticism, Director, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia