സുഡാനി ഫ്രം നൈജീരിയയിലെ പ്രതിഫല തര്‍ക്കം അവസാനിച്ചു; എല്ലാം തെറ്റിദ്ധാരണയുടെയും ആശയവിനിമയത്തിന്റെയും പ്രശനം: കേരളത്തില്‍ ഒരുതരത്തിലുള്ള വര്‍ണ്ണവിവേചനവുമില്ലെന്നും സാമുവല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 05.04.2018) സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ നിര്‍മ്മാതാക്കളുമായുള്ള പ്രതിഫലത്തെച്ചൊല്ലിയുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്ന് നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍. ചിത്രത്തിലെ അഭിനയത്തിന് തനിക്ക് മാന്യമായ വേതനം ലഭിച്ചുവെന്ന് സാമുവല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. എല്ലാം തെറ്റിധാരണയുടെയും ആശയവിനിമയത്തിന്റെയും കുഴപ്പമാണെന്ന്. സംഭവിച്ചത് ആശയവിനിമയത്തില്‍ പറ്റിയ പാളിച്ചയാണെന്നും സാമുവല്‍ പോസ്റ്റിലൂടെ വ്യക്തമാക്കി.

തനിക്ക് അര്‍ഹിച്ച പ്രതിഫലം കിട്ടാതിരുന്നത് നിര്‍മ്മാതാക്കളുടെ വംശീയപ്രശ്നം മൂലമാണെന്ന് പറഞ്ഞെഴുതിയ തന്റെ ഫേസ്ബുക്ക് പോസ്റ്റ് സാമുവല്‍ റോബിന്‍സണ്‍ പിന്‍വലിച്ചു. ഇത് സംബന്ധിച്ചെഴുതി എല്ലാ പോസ്റ്റുകളും സാമുവല്‍ പിന്‍വലിച്ചു. താന്‍ നേരത്തെ പറഞ്ഞ പ്രസ്ഥാവന ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കില്‍ മാപ്പ് ചോദിക്കുന്നതായും താരം വ്യക്തമാക്കി. കേരളത്തില്‍ ഒരു തരത്തിലുള്ള വര്‍ണ്ണ വിവേചനവും ഇല്ലെന്നും ഏതൊരു ആഫ്രിക്കകാരനും ചെല്ലാവുന്ന ഏഷ്യയിലെ സ്ഥലമാണ് കേരളമെന്നും സാമുവല്‍ പറഞ്ഞു.

സുഡാനി ഫ്രം നൈജീരിയയിലെ പ്രതിഫല തര്‍ക്കം അവസാനിച്ചു; എല്ലാം തെറ്റിദ്ധാരണയുടെയും ആശയവിനിമയത്തിന്റെയും പ്രശനം: കേരളത്തില്‍ ഒരുതരത്തിലുള്ള വര്‍ണ്ണവിവേചനവുമില്ലെന്നും സാമുവല്‍

ധനകാര്യമന്ത്രി തോമസ് ഐസക്ക്, വി.ടി.ബലറാം എംഎല്‍എ എന്നിവരും സാമുവലിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തോമസ് ഐസക്കിന്റെ പോസ്റ്റ് സാമുവല്‍ തന്നെ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയും സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റിലില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, film, Cinema, Entertainment, Sudani from Nigeria, Fees, Problem, Samuel Robinsen.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia