ഏഴു ദിവസംകൊണ്ട് മലയാളം പഠിച്ചു; തമിഴ് ബാലിക സൗമ്യയുടെ പഠനക്കളരി ഡോക്യുമെന്ററിയായി
Feb 13, 2019, 12:34 IST
ADVERTISEMENT
ചെറിയനാട്: (www.kvartha.com 13.02.2019) എട്ട് ദിവസത്തെ പരിശീലനം കൊണ്ട് മലയാള ഭാഷ വായിക്കാനും, എഴുതാനും പഠിച്ച തമിഴ് ബാലിക സൗമ്യയുടെ പഠനക്കളരി ഡോക്യുമെന്ററി ചിത്രമായി. ചെങ്ങന്നൂര്‍ ബി.ആര്‍.സി.യുടെ സഹകരണത്തോടെ ചെറിയനാട് ഡി.ബി.എച്ച്.എച്ച്.എസ്സാണ് അവതരണം. മലനാട്ട് മൊഴിയും, തിണൈപെറ്റ മകളും എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിക്ക് ആറര മിനിട്ട് ദൈര്‍ഘ്യമാണുള്ളത്.
തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നും കുടുംബസമേതം ചെറിയനാട്ട് താമസമാക്കിയ ശേഷം സൗമ്യ ചെറിയനാട് സ്‌കൂളില്‍ മലയാളം മീഡിയം ആറാം ക്ലാസില്‍ ചേരുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഭാഷാ പരിപോഷണ പദ്ധതിയായ മലയാള തിളക്കത്തിലൂടെയാണ് വളരെ പെട്ടെന്ന് സൗമ്യ മലയാളം പഠിച്ചത്. ഇതിനെ അവലംബിച്ചാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്.
മംഗളം ഹരിപ്പാട് ലേഖകന്‍ വി.വി.വിനോദാണ് രചന .സജ്ജന്‍ മേടയില്‍ ഛായാഗ്രഹണവും, ചിത്രസംയോജനം, ആഖ്യാനം എന്നിവ നിര്‍വഹിച്ചു. ഡി.ബി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളായ അനന്തകൃഷ്ണന്‍, ആദര്‍ശ്.ഡി .നായര്‍, ഭരത്കൃഷ്ണന്‍, മഹേശ്വര്‍ എന്നീ വിദ്യാര്‍ത്ഥികളും ചിത്രീകരണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചു.
സ്‌കൂള്‍ അധ്യാപകനായ ജി.രാധാകൃഷ്ണനാണ് നിര്‍മാണവും, ആവിഷ്‌ക്കാരവും നിര്‍വഹിച്ചിരിക്കുന്നത്. 14 ന് സ്‌കൂള്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ ഡോക്യുമെന്ററി പ്രകാശനം ചെയ്യും.
Keywords: Studied Malayalam in seven days; A documentary by Saumya the Tamil girl, Student, Study, Education, Malayalam, school, Documentary, Teachers, News, Kerala, Cinema, Entertainment.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.