SWISS-TOWER 24/07/2023

നടന്‍ ശ്രീജിത് രവി അശ്ലീല ചേഷ്ട കാണിച്ചെന്ന കേസ്:പോലീസിനെതിരെ വിദ്യാര്‍ഥിനികളുടെ മൊഴി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (www.kvartha.com 04.09.2016) നടന്‍ ശ്രീജിത് രവി അശ്ലീല ചേഷ്ട കാണിച്ചെന്ന കേസില്‍ പോലീസിനെതിരെ വിദ്യാര്‍ഥിനികളുടെ മൊഴി. ശിശുക്ഷേമ സമിതിക്ക് മുമ്പിലാണ് പൊലീസിനെതിരെ വിദ്യാര്‍ഥിനികള്‍ മൊഴി നല്‍കിയത്.

ഒറ്റപ്പാലം പത്തിരിപ്പാല പതിനാലാം മൈലിലെ സ്‌കൂളില്‍ നടന്ന തെളിവെടുപ്പില്‍ വിദ്യാര്‍ഥിനികളും രക്ഷിതാക്കളും അധ്യാപകരും തങ്ങളുടെ പരാതിയില്‍ ഉറച്ചുനിന്നു. സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളും നിയമപരമായ ആശങ്കകള്‍ പങ്കുവച്ചു. വിദ്യാര്‍ഥികള്‍ക്ക് സമിതി അംഗങ്ങള്‍ കേസുമായി ബന്ധപ്പെട്ട നിയമ ബോധവല്‍ക്കരണം നല്‍കി.

പരാതിക്കാരായ 14 വിദ്യാര്‍ഥിനികളില്‍ നിന്നും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധ്യാപകരില്‍ നിന്നുമാണു വി.പി.കുര്യാക്കോസ്, സിസ്റ്റര്‍ ടെസിന്‍ എന്നിവരും ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ അനന്തനും ഉള്‍പ്പെട്ട സംഘം തെളിവെടുത്തത്.

നടന്‍ ശ്രീജിത് രവി അശ്ലീല ചേഷ്ട കാണിച്ചെന്ന കേസ്:പോലീസിനെതിരെ വിദ്യാര്‍ഥിനികളുടെ മൊഴി

സബ് കലക്ടര്‍ പി.ബി.നൂഹ് നടത്തിയ അന്വേഷണത്തിലും വിദ്യാര്‍ഥികള്‍ പോലീസ് നടപടികളില്‍ അതൃപ്തി അറിയിച്ചിരുന്നു. പത്തിരിപ്പാല ചന്തയ്ക്കു സമീപം ആഗസ്റ്റ് 27നു രാവിലെ 7.50നു നിര്‍ത്തിയിട്ട കാറില്‍ മുന്‍വശത്തെ ഇടതു സീറ്റില്‍ ഇരുന്നിരുന്ന ശ്രീജിത് സ്‌കൂളിലേക്കു നടന്നു പോയിരുന്ന പെണ്‍കുട്ടികള്‍ കാണ്‍കെ അശ്ലീലം കാണിച്ചെന്നാണ് പരാതി.

Keywords: Girl students, school, Parents, Teachers, Principal, Police, palakkad, Kerala, Actor, Malayalam, Cine Actor, Cinema, Entertainment, Sreejith Ravi.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia