SWISS-TOWER 24/07/2023

Misbehaved | കോളജ് യൂണിയന്‍ ഉദ്ഘാടനത്തിനെത്തിയ അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറി വിദ്യാര്‍ഥി; കയ്യില്‍ ബലമായി പിടിച്ചപ്പോള്‍ അനിഷ്ടം പ്രകടിപ്പിച്ച് താരം, വീഡിയോ

 


ADVERTISEMENT



കൊച്ചി: (www.kvartha.com) ഒരു ലോ കോളജ് യൂണിയന്‍ ഉദ്ഘാടനത്തിനെത്തിയ അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ഥി അപമര്യാദയായി പെരുമാറി. ഉദ്ഘാടന വേദിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കയ്യില്‍ ബലമായി പിടിച്ച വിദ്യാര്‍ഥിയോട് രോഷം അടക്കാനാകാതെ അപര്‍ണ അനിഷ്ടം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. 
Aster mims 04/11/2022

അപര്‍ണയ്ക്ക് പൂവ് നല്‍കാനായി വേദിയിലെത്തിയ വിദ്യാര്‍ഥി, നടിയുടെ കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കുകയും തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയും ആയിരുന്നു. യുവാവ് വീണ്ടും തോളില്‍ കയ്യിടാന്‍ ഒരുങ്ങുമ്പോള്‍ അപര്‍ണ വെട്ടിച്ച് മാറുന്നതും 'എന്താടോ ഇത് ലോ കോളജ് അല്ലെ' എന്ന് ചോദിക്കുന്നുമുണ്ട്. ഈ സമയം, വേദിയില്‍ നടന്‍ വിനീത് ശ്രീനിവാസനും സംഗീത സംവിധായകന്‍ ബിജിപാലും മറ്റ് അണിയറ പ്രവര്‍ത്തകരും നടിയുടെ കൂടെ ഉണ്ടായിരുന്നു. 

Misbehaved | കോളജ് യൂണിയന്‍ ഉദ്ഘാടനത്തിനെത്തിയ അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറി വിദ്യാര്‍ഥി; കയ്യില്‍ ബലമായി പിടിച്ചപ്പോള്‍ അനിഷ്ടം പ്രകടിപ്പിച്ച് താരം, വീഡിയോ


യൂണിയന്‍ ഉദ്ഘാടനത്തോടൊപ്പം 'തങ്കം' സിനിമയുടെ പ്രമോഷന് കൂടി ആയിരുന്നു അപര്‍ണ മറ്റു സഹപ്രവര്‍ത്തകരോടൊപ്പം കോളജില്‍ എത്തിയത്. ശേഷം സംഘാടകരില്‍ ഒരാളായ വിദ്യാര്‍ഥി അപര്‍ണയോട് മാപ്പ് ചോദിക്കുന്നുമുണ്ട്. എന്നാല്‍ വീണ്ടും വേദിയില്‍ എത്തി വിദ്യാര്‍ഥി താന്‍ വേറൊന്നും ഉദ്ദേശിച്ചല്ല ചെയ്തതെന്നും ഫാന്‍ ആതുകൊണ്ട് ഫോടോ എടുക്കാന്‍ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാന്‍ അപര്‍ണ വിസമ്മതിക്കുന്നുമുണ്ട്. 

പിന്നീട് യുവാവ് വിനീതിനും കൈ കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കൈ കൊടുക്കാന്‍ വിസമ്മതിച്ച വിനീത് 'കുഴപ്പമില്ല പോകൂ'- എന്ന് പറഞ്ഞ് വിദ്യാര്‍ഥിയെ വേഡിയില്‍ നിന്ന് പറഞ്ഞുവിടുന്നതും പുറത്ത് വന്ന വീഡിയോയില്‍ കാണാം. 

 

Keywords:  News,Kerala,State,Cinema,Entertainment,Mollywood,Actress,Actor,Social-Media,Video,Latest-News, Student misbehaved with Aparna Balamurali
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia