കൊറോണ: മോഹന്‍ലാലിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തെന്ന വാര്‍ത്ത വ്യാജം
Mar 25, 2020, 16:37 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 25.03.2020) കൊറോണ വെെറസുമായി ബന്ധപ്പെട്ട് അശാസ്ത്രീയ സത്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നത്തിനെത്തുടർന്ന് നടന്‍ മോഹന്‍ലാലിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു എന്ന വാര്‍ത്ത തെറ്റാണെന്ന് കമ്മീഷൻ അധികൃതർ. കൊറോണ വെെറസുമാമായി ബന്ധപ്പെട്ട് അശാസ്ത്രീയ സത്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ മോഹന്‍ലാലിനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തതെന്നായിരുന്നു വാര്‍ത്ത.എന്നാൽ ഈ വാർത്ത തികച്ചും വാസ്തവവിരുദ്ധമാണെന്ന വിശദീകരണവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പിആര്‍ഒ പി എം ബിനുകുമാര്‍ രംഗത്തുവന്നു.
മോഹന്‍ലാലിനെതിരെ പ്രസ്തുത പരാതി കമ്മിഷന്‍ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. "ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ നടന്‍ മോഹന്‍ലാലിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തതായി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം മോഹന്‍ലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓണ്‍ലൈനില്‍ ലഭിച്ചിരുന്നു. സ്വാഭാവിക നടപടിക്രമം എന്ന നിലയില്‍ പരാതിക്ക് നമ്പറിട്ടു. എന്നാല്‍ പ്രസ്തുത പരാതി കമ്മിഷന്‍ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല. ഇക്കാര്യം ദയവായി ശ്രദ്ധിക്കുമല്ലോ"- എങ്ങനെയായിരുന്നു പി എം ബിനുകുമാറിന്റെ വിശദീകരണം. ദിനു വെയില്‍ എന്നയാളാണ് പരാതിക്കാരന്‍. കേസ് രജിസ്‌റ്റര്‍ ചെയ്‌ത വിവരം ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ഇയാള്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.
Summary: State Humnrights Commission didnt register any case against Mohanlal: Says PRO

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.