അഭിനയ മികവുകൊണ്ട് മലയാളത്തിന്റെ മനം കവര്‍ന്ന കെപിഎസി ലളിത ഇനി നിറവാര്‍ന്ന ഓര്‍മ
Feb 23, 2022, 18:36 IST
തൃശൂര്‍: (www.kvartha.com 22.02.2022) അഭിനയ മികവുകൊണ്ട് മലയാളത്തിന്റെ മനം കവര്‍ന്ന കെപിഎസി ലളിത ഇനി നിറവാര്‍ന്ന ഓര്‍മ. തൃശൂര്‍ എങ്കക്കാട് ദേശത്തെ 'ഓര്‍മ' എന്ന വീടിനോടു ചേര്‍ന്നാണു ലളിതയ്ക്ക് ചിതയൊരുക്കിയത്.
പൂര്‍ണ സംസ്ഥാന ബഹുമതികളാടെ നടന്ന സംസ്‌ക്കാര ചടങ്ങില്‍ മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചിതയ്ക്ക് തീ കൊളുത്തി. ഭര്‍ത്താവ് ഭരതന്‍ അന്ത്യനിദ്ര കൊള്ളുന്നതിനടുത്താണ് ലളിതയും അന്തിയുറങ്ങുന്നത്. സാധാരണക്കാരുള്‍പെടെ നൂറ് കണക്കിന് ആളുകള്‍ അന്തിമോപചാരം അര്‍പിക്കാനെത്തി.
നടന്‍ ഇന്നസെന്റ്, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, മുന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ തുടങ്ങി ചലചിത്ര, സാംസ്‌കാരിക, രാഷ്ടീയ രംഗത്തെ നിരവധി പ്രമുഖര്‍ ആദരാജ്ഞലികള്‍ അര്‍പിക്കാനെത്തി.
കൊച്ചി തൃപ്പൂണിത്തുറയിലെ ഫ് ളാറ്റ് ഓഡിറ്റോറിയത്തിലെയും ലായം കൂത്തമ്പലത്തിലേയും പൊതുദര്‍ശനത്തിന് ശേഷം 11.30ഓടെയാണ് ലളിതയുടെ മൃതദേഹം കൊച്ചിയില്‍നിന്ന് വടക്കാഞ്ചേരിയിലേക്കു കൊണ്ടുവന്നത്.
സിനിമയിലെ സഹപ്രവര്‍ത്തകര്‍ ഓരോരുത്തരായി പുലര്‍ച്ചെതന്നെ വീട്ടിലേക്കെത്തി. ക്യാമറയ്ക്കു പിന്നിലും മുന്നിലും ലളിതയെ അറിഞ്ഞവര്‍ അവസാനമായി നിറകണ്ണുകളോടെ കണ്ടു. അഭ്രപാളിയില്‍ അമ്മയായും ഭാര്യയായുമെല്ലാം ഒപ്പമഭിനയിച്ച ലളിതയുടെ ഓര്‍മകളുമായി മമ്മൂട്ടി പുലര്‍ച്ചെ വീട്ടിലെത്തിയിരുന്നു. അല്‍പനേരം അടുത്തിരുന്നാണ് മടങ്ങിയത്. അഞ്ചു പതിറ്റാണ്ടിലെ അഭിനയജീവിതത്തില്‍ അറിഞ്ഞ പലരും പിന്നാലെയെത്തി. എട്ടു മണിയോടെ ഭൗതിക ദേഹം ലായം ഓഡിറ്റോറിയത്തിലേക്ക്.
കെപിഎസി ലളിതയെ സ്‌നേഹിച്ചവര്‍ വരിവരിയായി വന്നു കണ്ടു. വീട്ടിലെത്താന്‍ സാധിക്കാത്ത സിനിമാ പ്രവര്‍ത്തകരും ഓഡിറ്റോറിയത്തിലെത്തി. അമ്മ മല്ലികയ്‌ക്കൊപ്പമാണ് പൃഥ്വിരാജ് വന്നത്. ജയസൂര്യയും മനോജ് കെ ജയനുമെല്ലാം പിന്നാലെ വന്നു. രാഷ്ട്രീയ മേഖലയിലുള്ളവരും ജനപ്രതിനിധികളുമെല്ലാം ഓഡിറ്റോറിയത്തിലെത്തി. പതിനൊന്നു മണിയോടെ മന്ത്രി സജി ചെറിയാന്‍ അന്തിമോപചാരമര്‍പിച്ചു.
പിന്നാലെ ഭൗതികശരീരം പ്രത്യേകം അലങ്കരിച്ച വാഹനത്തിലേക്കു കയറ്റി. തൃശൂരിലേക്കുള്ള യാത്ര തുടങ്ങി. സംഗീത നാടക അകാദമിയില്‍ അല്‍പനേരം പൊതുദര്‍ശനം. ലളിത മരുമകളായി കയറിച്ചെന്ന വടക്കാഞ്ചേരി എങ്കക്കാട്ടെ വീട്ടിലേക്ക് അവസാന യാത്ര.
നടന്മാരായ മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ദിലീപ്, കാവ്യ മാധവന്‍, മഞ്ജു പിള്ള, ടിനി ടോം, ബാബുരാജ്, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ചൊവ്വാഴ്ച തന്നെ ഫ് ളാറ്റിലെത്തി അന്ത്യാഞ്ജലി അര്‍പിച്ചു.
അഞ്ചുപതിറ്റാണ്ടായി അഭിനയ രംഗത്ത് സജീവമായിരുന്ന ലളിത ചൊവ്വാഴ്ച രാത്രി 10.20നാണ് അന്തരിച്ചത്. തൃപ്പുണിത്തുറ പേട്ട പാലത്തിനു സമീപം സ്‌കൈലൈന്‍ അപാര്‍ട്‌മെന്റ്‌സില്‍, മകനും സംവിധായകനുമായ സിദ്ധാര്‍ഥിന്റെ ഫ് ളാറ്റിലായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു.

Keywords: State bids tearful adieu to veteran actress KPAC Lalitha, Thrissur, News, Dead Body, Cinema, Actress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.