പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അനുകരിച്ച മിമിക്രി കലാകാരന് വിലക്ക്

 


മുംബൈ: (www.kvartha.com 27.10.2017) പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അനുകരിച്ച മിമിക്രി കലാകാരന് വിലക്ക്. സ്റ്റാര്‍ പ്‌ളസ് ചാനലിന്റെ ദ ഗ്രേറ്റ് ഇന്ത്യന്‍ ലാഫ്റ്റര്‍ ചലഞ്ച് ' എന്ന റിയാലിറ്റി ഷോയിലാണ് പ്രധാനമന്ത്രിയെ അനുകരിച്ച ഭാഗങ്ങള്‍ ഒഴിവാക്കുകയും, മിമിക്രി കലാകാരനെ പരിപാടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തത്. ശ്യാം രംഗീലയെന്ന കലാകാരനാണ് ചാനലില്‍ നിന്ന് ഈ ദുരനുഭവം ഉണ്ടായത്.

മോഡിയെ അനുകരിക്കുന്ന എപ്പിസോഡ് ഷൂട്ട് ചെയ്ത് ഒരു മാസം കഴിഞ്ഞപ്പോഴാണ് ശ്യാം രംഗീലയ്ക്ക് ഷോയുടെ പ്രൊഡക്ഷന്‍ ടീമില്‍ നിന്ന് ഫോണ്‍ വന്നത്. മോഡിയെ അനുകരിച്ച് ചെയ്ത ഭാഗം സംപ്രേഷണം ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു അവര്‍ അറിയിച്ചത്. കൂടാതെ മോഡിയെ കുറിച്ചുള്ള മറ്റ് രണ്ട് സ്‌ക്രിപ്റ്റുകളും ചാനല്‍ തള്ളിക്കളഞ്ഞു. മത്സരാര്‍ത്ഥികളെ ഓഡിഷനിലൂടെ തെരഞ്ഞെടുത്ത ചാനല്‍, സോഷ്യല്‍ മീഡിയയിലൂടെ താരമായി കഴിഞ്ഞിരുന്ന ശ്യാമിനെ പ്രത്യേകം ക്ഷണിക്കുകയായിരുന്നു. വേണമെങ്കില്‍ രാഹുല്‍ ഗാന്ധിയെ അനുകരിച്ചോളൂ, പ്രധാനമന്ത്രിയെ അനുകരിക്കരുതെന്നായിരുന്നു ചാനലിന്റെ ആദ്യ നിര്‍ദ്ദേശം.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അനുകരിച്ച മിമിക്രി കലാകാരന് വിലക്ക്

എന്നാല്‍ പിന്നീട് ചാനല്‍ നിലപാട് മാറ്റി. രാഹുലിനേയും അനുകരിക്കാന്‍ പാടില്ലെന്ന് പറഞ്ഞു. മിമിക്രി അവതരിപ്പിച്ച സമയത്ത് റിയാലിറ്റി ഷോയില്‍ വിധികര്‍ത്താക്കളായി എത്തിയിരുന്ന അക്ഷയ് കുമാര്‍, സാഖിര്‍ ഖാന്‍, മല്ലിക ദുവ, ഹുസൈന്‍ ദലാല്‍ എന്നിവര്‍ ശ്യാമിന്റെ പ്രകടനം കണ്ട് എഴുന്നേറ്റ് നിന്ന് കൈയടിച്ച് അഭിനന്ദിച്ചിരുന്നു.

പകര്‍പ്പവകാശ പ്രശ്‌നം പറഞ്ഞ് ചാനല്‍ വീഡിയോ പിന്‍വലിച്ചിരുന്നു. രണ്ട് എപ്പിസോഡിന് ശേഷം ഷോയില്‍ നിന്ന് ശ്യാം രംഗീല എലിമിനേറ്റായി. പ്രതിഫലമൊന്നും ലഭിച്ചതുമില്ല. പ്രതിഷേധം ഭയന്നാണ് ചാനല്‍ ഈ ഭാഗങ്ങള്‍ ഒഴിവാക്കിയതെന്ന് തന്നെ അറിയിച്ചതായും ശ്യാം രംഗീല പറഞ്ഞു.

Also Read:
ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി മംഗളൂരുവിലെ കോളജില്‍ വിദ്യാര്‍ത്ഥിയായ കാസര്‍കോട് സ്വദേശിയടക്കം നാലു പേര്‍ പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Star Plus allegedly removes comedian's Narendra Modi mimicry from The Great Indian Laughter Challenge, Mumbai, News, Phone call, Rahul Gandhi, Channel, Social Network, Protesters, Entertainment, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia