രാം ചരണും ജൂനിയര്‍ എന്‍ ടി ആറും പ്രധാന കഥാപാത്രങ്ങളായെത്തുന്ന രാജമൗലിയുടെ ബ്രഹ്മാണ്ട ചിത്രം 'ആര്‍ ആര്‍ ആറി'ന്റെ റിലീസ് പ്രഖ്യാപിച്ചു
Jan 25, 2021, 16:15 IST
ചെന്നൈ: (www.kvartha.com 25.01.2021) രാം ചരണും ജൂനിയര്‍ എന്‍ ടി ആറും പ്രധാന കഥാപാത്രങ്ങളായെത്തുന്ന രാജമൗലിയുടെ ബ്രഹ്മാണ്ട ചിത്രം 'ആര്‍ ആര്‍ ആറി'ന്റെ റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 13നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ റിലീസ് തിയതിയെകുറിച്ച് പല അഭ്യൂഹങ്ങളും വന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് തിയതി അണിയറ പ്രവര്‍ത്തകര്‍ തന്നെ പ്രഖ്യാപിച്ചതോടെ വലിയ ആവേശത്തിലാണ് ആരാധകര്‍.
'വെള്ളത്തിന്റെയും തീയുടെയും തടയാനാകാത്ത ആ ശക്തി അനുഭവിച്ചറിഞ്ഞോളൂ' എന്നാണ് രാജമൗലി റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. രാം ചരണിനും ജൂനിയര്‍ എന്‍ ടി ആറിനും പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങുന്നുണ്ട്.
ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍ ആര്‍ ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂടിംഗ് പുനരാരംഭിച്ചത്.'
കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. ജൂനിയര്‍ എന്‍ ടി ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.
ഡി വി വി ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ കെ സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം എം കീരവാണി. പി ആര്‍ ഒ ആതിര ദില്‍ജിത്. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Keywords: News, National, India, Chennai, Cinema, Entertainment, Technology, Business, Finance, SS Rajamouli’s RRR to be released in cinemas on October 13Witness the unstoppable force of fire and water on October 13, 2021. #RRRMovie #RRRFestivalOnOct13th@tarak9999 @AlwaysRamCharan @ajaydevgn @aliaa08 @oliviamorris891 @thondankani @RRRMovie @DVVMovies pic.twitter.com/NCIHHXQ8Im
— rajamouli ss (@ssrajamouli) January 25, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.