ആരാധകര്‍ക്ക് ദീപാവലി ആശംസകളുമായി 'ആര്‍ആര്‍ആര്‍' ടീം; ട്വിറ്ററില്‍ വൈറലായി ചിത്രങ്ങള്‍
Nov 14, 2020, 08:55 IST
ചെന്നൈ: (www.kvartha.com 14.11.2020) രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ ആരാധക ശ്രദ്ധയിലുള്ള സിനിമയാണ് 'ആര്‍ആര്‍ആര്‍'. താരബാഹുല്യമുള്ള ചിത്രത്തില്‍ രാം ചരണിന്റെയും ജൂനിയര്‍ എന്‍ടിആറിന്റെയും കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ ആരാധകര്‍ക്ക് ദീപാവലി ആശംസകളുമായി എത്തിയിരിക്കുകയാണ് ആര്‍ആര്‍ആര്‍ ടീം.
സംവിധായകന്‍ എസ് എസ് രാജമൗലി, ജൂനിയര്‍ എന്‍ ടിആര്‍, രാംചരണ്‍, എന്നിവരുടെ ദീപാവലി ആശംസകള്‍ അടങ്ങുന്ന ചിത്രമാണ് ട്വിറ്ററില്‍ വൈറലായി കൊണ്ടിരിക്കുന്നത്. 'ഞങ്ങളുടെ എല്ലാ ആരാധകര്‍ക്കും ഉത്സവസമൃദ്ധിയുടെ ദീപാവലി ആശംസകള്‍', എന്നായിരുന്നു ട്വീറ്റ്. ട്വീറ്റിനോടൊപ്പം മൂന്നുപേരുടെയും ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടിട്ടുണ്ട്.
450 കോടി ബജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'ആര്‍ആര്‍ആര്‍'. കാവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം നിര്‍ത്തിവച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസമാണ് പുനഃരാരംഭിച്ചത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ കൂടാതെ മറ്റു ചില ഇന്ത്യന്‍ ഭാഷാപതിപ്പുകളും ചിത്രത്തിന് ഉണ്ടാവും.
Keywords: News, National, India, Chennai, Cinema, Entertainment, Festival, Actor, Cine Actor, SS Rajamouli, Jr NTR, Ram Charan spread festive cheer in special RRR Diwali wishTo all our beloved fans, here's to add bright lights to the festive spirit! 🤗🔥🌊
— RRR Movie (@RRRMovie) November 13, 2020
Happy #RRRDiwali... #RRRMovie pic.twitter.com/3t1nh2tE6C
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.