രാമരാജുവിന്റെ സീതയായി പച്ചസാരിയില്‍ അതീവ സുന്ദരിയായി ആലിയ ഭട്ട്; ജന്മദിനത്തില്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് ആര്‍ ആര്‍ ആര്‍ ടീം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 15.03.2021) ബോളിവുഡ് താരം ആലിയ ഭട്ടിന് 'ആര്‍ ആര്‍ ആര്‍' ടീമിന്റെ ജന്മദിന സമ്മാനം. ബ്രഹ്മാണ്ഡ ചിത്രമായ 'ആര്‍ ആര്‍ ആര്‍' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടാണ് സംവിധായകന്‍ രാജമൗലി ആലിയക്ക് ജന്മദിന സമ്മാനം നല്‍കിയത്. നായകന്‍ അല്ലൂരി സീതാരാമ രാജു (രാംചരന്‍)വിനെ കാത്തിരിക്കുന്ന സീതയുടെ ചിത്രമാണ് പോസ്റ്ററില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

'രാമരാജുവിനായി നിശ്ചയദാര്‍ഢ്യത്തോടെയുള്ള സീതയുടെ കാത്തിരിപ്പ് മഹത്തരമായിരിക്കും' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പച്ചസാരിയില്‍ അതീവ സുന്ദരിയായിരിക്കുന്ന ആലിയയുടെ ചിത്രമാണ് പുറത്തുവിട്ടത്. രാമരാജുവിന്റെ സീതയായി പച്ചസാരിയില്‍ അതീവ സുന്ദരിയായി ആലിയ ഭട്ട്; ജന്മദിനത്തില്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് ആര്‍ ആര്‍ ആര്‍ ടീം
ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ ആര്‍ ആര്‍. രൗദ്രം, രണം, രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആര്‍ ആര്‍ ആര്‍. സ്വാതന്ത്ര്യ സമര സേനാനികളായിരുന്ന അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നിവരുടെ കഥ പറയുന്ന ചിത്രമാണിത്.

കോവിഡ് പ്രതിസന്ധിമൂലം സിനിമയുടെ ചിത്രീകരണം നീണ്ടുപോയിരുന്നു. 2020 ഡിസംബറിലാണ് ആലിയ 'ആര്‍ ആര്‍ ആര്‍' ടീമിനൊപ്പം ചേര്‍ന്നത്. രാജമൗലിക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പം ആലിയ നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. രാംചരണ്‍, ജൂനിയര്‍ എന്‍ ടി ആര്‍, അജയ് ദേവ് ഗണ്‍, ശ്രീയ ശരണ്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. ഒക് ടോബറിലായിരിക്കും ആര്‍ ആര്‍ ആറിന്റെ റിലീസ്.

Keywords:  SS Rajamouli gifts Alia Bhatt's RRR first look to fans on her birthday. Trending now, Mumbai, News, Cinema, Birthday Celebration, Actress, Release, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia