SWISS-TOWER 24/07/2023

ആദ്യ സിനിമയില്‍ മൊട്ടിട്ട പ്രണയം കൈവിടാതെ ശ്രീനാഥും ഗൗതമിയും വിവാഹിതരായി, അഞ്ചു വര്‍ഷത്തെ പ്രണയ സാഫല്യത്തിന് സാക്ഷികളാവാന്‍ എത്തിയത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

 


ADVERTISEMENT

പാലക്കാട്: (www.kvartha.com 02.04.2017) സെക്കന്‍ഡ് ഷോ സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ഗൗതമി നായരും അതേ സിനിമയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായി. പാലക്കാട് വെച്ച് നടന്ന വിവാഹ ചടങ്ങില്‍ കുടുംബക്കാരും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സെക്കന്‍ഡ് ഷോ സിനിമയിലൂടെയാണ് ഇരുവരും മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. അന്ന് തുടങ്ങിയ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഈ സിനിമയ്ക്ക് ശേഷം ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലെ അഭിനയത്തിന് ഗൗതമിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. സെക്കന്‍ഡ് ഷോക്ക് ശേഷം ശ്രീനാഥിന്റെ രണ്ടാമത്തെ സിനിമ കൂതറയായിരുന്നു.

വിവാഹ ശേഷം കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കായി റിസപ്ഷന്‍ ഒരുക്കുമെന്ന് ഇവരുടെ സുഹൃത്തുക്കള്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ആദ്യ സിനിമയില്‍ മൊട്ടിട്ട പ്രണയം കൈവിടാതെ ശ്രീനാഥും ഗൗതമിയും വിവാഹിതരായി, അഞ്ചു വര്‍ഷത്തെ പ്രണയ സാഫല്യത്തിന് സാക്ഷികളാവാന്‍ എത്തിയത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

Summary: Srinath rajendran and Gauthami nair gets married:on-screen character Gauthami Nair has got married to her long-term beau and Malayalam executive Sreenath Rajendran in a private service.Gauthami, who is best known for her part in Fahadh Faasil-starrer Diamond Necklace
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia