നടി ശ്രീദേവിയുടേത് അപകടമരണം അല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും എസിപി വേദ് ബൂഷണ്
May 17, 2018, 11:53 IST
ന്യൂഡെല്‍ഹി: (www.kvartha.com 17.05.2018) ബോളിവുഡ് നടി ശ്രീദേവിയുടേത് അപകടമരണം അല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നുമുള്ള സംശയം ഉന്നയിച്ച് ഡെല്‍ഹി പോലീസിലെ മുന്‍ എസിപി വേദ് ബൂഷണ് രംഗത്ത്. പോലീസ് സേനയില്‍നിന്ന് വിരമിച്ച വേദ് ഭൂഷണ് ഇപ്പോള്‍ സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ്. ശ്രീദേവിയുടേത് അപകട മുങ്ങിമരണമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും അതൊരു ആസൂത്രിത കൊലപാതകം ആണെന്നും വേദ് ഭൂഷണ് പറയുന്നു.
'ഒരാളെ ബാത്ത് ടബ്ബില്‍ തള്ളിയിട്ട് ശ്വാസം മുട്ടിച്ചു കൊല്ലാനും കുറ്റകൃത്യമാണെന്നതിന് തെളിവ് അവശേഷിപ്പിക്കാതെയിരിക്കാനും അപകടമരണമാണെന്ന് ചിത്രീകരിക്കാനും ഏറെ എളുപ്പമാണ്. ഇത് ഒരു ആസൂത്രിത കൊലപാതകമായിട്ടാണ് എനിക്ക് തോന്നുന്നത്' എന്നും വേദ് ഭൂഷണ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ദുബൈയില്‍ ഉള്‍പ്പെടെ പോയി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ദുബൈയിയിലെ നീതിവ്യവസ്ഥയോട് എല്ലാ ആദരവും ഉണ്ടെന്നും എന്നാല്‍ നടിയുടെ മരണത്തില്‍ അവര്‍ പറഞ്ഞ റിപ്പോര്‍ട്ടില്‍ താന്‍ പൂര്‍ണതൃപ്തനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുമുണ്ട്. അന്വേഷണത്തില്‍ നിന്നും എന്തൊക്കെയോ മറച്ചു വെച്ചിരിക്കുന്നു എന്നാണ് എനിക്ക് മനസ്സിലായത്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Sridevi's death a planned murder, says retired ACP of Delhi Police, New Delhi, Actress, Bollywood, Murder, Cinema, Video, News, Entertainment, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.