ശരീരഭാരം കുറച്ച കീര്‍ത്തിയെ കണ്ടാല്‍ രോഗിയെപോലെ; സായ് പല്ലവി സൂപ്പര്‍; നടി കീര്‍ത്തി സുരേഷിനെ ഇകഴ്ത്തിയും സായ്പല്ലവിയെ പുകഴ്ത്തിയും ടോളിവുഡിലെ വിവാദനായിക ശ്രീറെഡ്ഡി; വിമാനയാത്രയില്‍ തനിക്കൊപ്പമിരുന്ന നടിയെ തിരിച്ചറിഞ്ഞില്ലെന്നും കുറ്റപ്പെടുത്തല്‍

 


ചെന്നൈ: (www.kvartha.com 18.06.2019) നടി കീര്‍ത്തി സുരേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടോളിവുഡിലെ വിവാദനായിക ശ്രീറെഡ്ഡി. ശരീരഭാരം കുറച്ച കീര്‍ത്തിയെ കണ്ടാല്‍ രോഗിയെപോലെ ഉണ്ടെന്നായിരുന്നു ശ്രീറെഡ്ഡിയുടെ പ്രധാന വിമര്‍ശനം.

ഒന്നിച്ച് വിമാനത്തില്‍പോയപ്പോള്‍ തൊട്ടടുത്തിരുന്ന കീര്‍ത്തിയെ തനിക്കും വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ശ്രീറെഡ്ഡി കുറ്റപ്പെടുത്തുന്നു.

ശരീരഭാരം കുറച്ച കീര്‍ത്തിയെ കണ്ടാല്‍ രോഗിയെപോലെ; സായ് പല്ലവി സൂപ്പര്‍; നടി കീര്‍ത്തി സുരേഷിനെ ഇകഴ്ത്തിയും സായ്പല്ലവിയെ പുകഴ്ത്തിയും ടോളിവുഡിലെ വിവാദനായിക ശ്രീറെഡ്ഡി; വിമാനയാത്രയില്‍ തനിക്കൊപ്പമിരുന്ന നടിയെ തിരിച്ചറിഞ്ഞില്ലെന്നും കുറ്റപ്പെടുത്തല്‍

തീരെ മെലിഞ്ഞ ലുക്കില്‍ പ്രത്യക്ഷപ്പെട്ട കീര്‍ത്തിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീറെഡ്ഡിയുടെ വിമര്‍ശനവും എത്തിയത്.

'ഞങ്ങള്‍ ഒരേ വിമാനത്തിലായിരുന്നു. എനിക്കവരെ മനസ്സിലായില്ല. വിമാനത്തിലുണ്ടായിരുന്നവരും എനിക്കൊപ്പം സെല്‍ഫിയെടുത്ത് മടങ്ങി. പക്ഷേ, ഞാനടക്കം കീര്‍ത്തിയെ ആരും തിരിച്ചറിഞ്ഞില്ല. ശരീരഭാരം കുറച്ചതിനുശേഷം ഒരു രോഗിയെപ്പോലെയിരിക്കുന്നു കീര്‍ത്തി. സത്യത്തില്‍ മഹാനടി ഒരു സംവിധായകന്റെ സിനിമയാണ്. സംവിധായകന്‍ പഠിപ്പിച്ചതിന്റെ ഫലമാണ് ആ ചിത്രം. കീര്‍ത്തിയുടെ കഴിവല്ല. അതേസമയം സായ് പല്ലവി സൂപ്പറാണ്' എന്നും ശ്രീറെഡ്ഡി ഫേസ്ബുക്കില്‍ കുറിച്ചു.

തെലുങ്കിലെ കാസ്റ്റിങ് കൗച്ചിനെതിരെ നടന്ന 'നഗ്‌ന' പ്രതിഷേധത്തിനു ശേഷമായിരുന്നു ശ്രീറെഡ്ഡി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പലരും ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നായിരുന്നു നടിയുടെ തുറന്നുപറച്ചില്‍. ഇതിന് തയാറാകാതെ വന്നപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞതായും നടി വെളിപ്പെടുത്തി. തുടര്‍ന്ന് പലര്‍ക്കെതിരെയും വിവാദ പ്രസ്താവനകള്‍ നടത്തി ശ്രീറെഡ്ഡി സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട്. നേരത്തെ വിശാലിനെതിരെ അതിരൂക്ഷ വിമര്‍ശനമുന്നയിച്ച നടി ശ്രീറെഡ്ഡി നടിമാരെയും വെറുതെ വിടാറില്ല.

അടുത്തിടെ എന്‍ജികെ എന്ന ചിത്രം കണ്ട് സായി പല്ലവിയെ അഭിനന്ദിച്ച് ശ്രീറെഡ്ഡി എത്തിയിരുന്നു. സായി പല്ലവിയുടെ പ്രകടനം മികച്ചതാണെന്ന് പറഞ്ഞ ശ്രീറെഡ്ഡി ചിത്രത്തിലെ മറ്റൊരു നായികയായ രാകുല്‍ പ്രീത് സിങിനെ വിമര്‍ശിച്ചു. രാകുല്‍ പ്രീതിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നുവെന്നും മോശം പ്രകടനമായിരുന്നു നടി കാഴ്ചവെച്ചതെന്നുമായിരുന്നു ശ്രീ റെഡ്ഡിയുടെ വിമര്‍ശനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sri Reddy's controversial post on Keerthy Suresh and Sai Pallavi, Chennai, News, Cinema, Entertainment, Facebook, Poster, Actress, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia