തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശ്രീശാന്തിന് പിന്തുണയുമായി ഭാര്യ ഭുവനേശ്വരിയും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 12.04.2016) തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മുന്‍ ഇന്ത്യന്‍ പേസ് ബൗളറുമായ ശ്രീശാന്ത് ഇപ്പോള്‍ തിരക്കുപിടിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ശ്രീയോടൊപ്പം കൂട്ടിന് ഭാര്യ ഭുവനേശ്വരിയുമുണ്ട്. ഭാര്യയുടെ സ്‌നേഹത്തെ പ്രകീര്‍ത്തിച്ച് ശ്രീശാന്ത് ഒരു ചിത്രവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ ശ്രീ ഒരു മലയാള സിനിമയിലും അഭിനയിക്കുന്നുണ്ട്. സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ടീം ഫൈവ് എന്ന ചിത്രത്തില്‍ ബൈക്ക് അഭ്യാസിയായ അഖില്‍ എന്ന കഥാപാത്രത്തെയാണ് ശ്രീ അവതരിപ്പിക്കുന്നത്. സിനിമാ ഷൂട്ടിംഗ് തിരക്ക് മൂലം പ്രചാരണത്തിന് ശ്രീ ഇപ്പോള്‍ ചെറിയ ഒരു ഇടവേള എടുത്തിരിക്കയാണ്. എന്നാല്‍ തന്റെ അഭിനയത്തിരക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കില്ലെന്ന് ശ്രീശാന്ത് പറയുന്നു.

Also Read:
ഖാസിയുടെ മരണം: സി ബി ഐയുടെ പുനരന്വേഷണം ഊര്‍ജിതമായതോടെ കുടുംബത്തിന് പിന്തുണയുമായി രാഷ്ട്രീയ നേതാക്കളും എത്തി

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശ്രീശാന്തിന് പിന്തുണയുമായി ഭാര്യ ഭുവനേശ്വരിയും

Keywords:  BJP, Cricket, Cinema, Facebook, Poster, Election-2016, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia