മുഖ്യമന്ത്രിയെ പ്രശംസിച്ച് ശ്രീകുമാരന്‍ തമ്പി, അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു, ഈ യുദ്ധത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും, ജനങ്ങളില്‍ ആത്മവിശ്വാസം പകരാന്‍ കാട്ടുന്ന പാടവം പ്രശംസനീയം, തമ്പിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു
Mar 26, 2020, 12:26 IST
തിരുവനന്തപുരം: (www.kvartha.com 26.03.2020) സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം തടയാന്‍ കേരളം സർക്കാരും അതിനു ചുക്കാൻ പിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും വാനോളം പ്രശംസിച്ച് പ്രശസ്ത ഗാന രചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. യുദ്ധകാലാടിസ്ഥാനത്തിൽ സര്‍ക്കാര്‍ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും സംസ്ഥാനത്തെ പട്ടിണിപ്പാവങ്ങളെ എന്നും ഓർത്തുവെക്കുന്ന പിണറായി വിജയനോട് തനിക്കുള്ള ആദരവ് കൂടുകയാണെന്നും ശ്രീകുമാരൻ തമ്പി കുറിച്ചു.
തികഞ്ഞ സമചിത്തതയോടെയാണ് മുഖ്യമന്ത്രി പ്രതിസന്ധികളെ നേരിട്ടതെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കാണാനും അതിന് അനുസൃതമായ കരുതല്‍ നടപടികള്‍ കൃത്യസമയത്ത് കൈക്കൊള്ളാനും അങ്ങനെ ജനങ്ങളില്‍ ആത്മവിശ്വാസം പകരാന്‍ മുഖ്യമന്ത്രി കാണിക്കുന്ന പാടവം വളരെയേറെ പ്രശംസനീയമാണെന്നും പോസ്റ്റിൽ പറഞ്ഞു.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങള്‍ക്ക് ഭക്ഷണവും ഔഷധം ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ അവരുടെ വീടുകളില്‍ എത്തിക്കാനുള്ള തീരുമാനം ഏറെ ശ്ലാഘനീയമാണ്. ഇതിനൊക്കെ പുറമെ അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നുവെന്നും ഈ യുദ്ധത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യുമെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
നാടെങ്ങും ദുരിതം വിതച്ച രണ്ടു വെള്ളപ്പൊക്കങ്ങള്‍, അപ്രതീക്ഷിതമായി വന്ന നിപ്പോ വൈറസിന്റെ തിരനോട്ടം, ഇപ്പോള്‍ ലോകത്തെയൊന്നാകെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് രോഗം ഇങ്ങനെ എത്രയെത്ര പ്രതിസന്ധികളെയാണ് പ്രിയങ്കരനായ മുഖ്യമന്ത്രി നമ്മുടെ മുമ്പിൽ നിന്ന്, തികഞ്ഞ സമചിത്തതയോടെ നേരിട്ടത്. ഓരോദിവസവും അദ്ദേഹം ജനങ്ങളോട് വിശദമായി സംസാരിക്കുന്ന രീതിയും ആ ശരീരഭാഷയില്‍ വന്ന മാറ്റവും എത്ര ഹൃദയഹാരിയാണ്.
പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കാണാനും അതിന് അനുസൃതമായ കരുതല്‍ നടപടികള്‍ കൃത്യസമയത്ത് കൈക്കൊള്ളാനും അങ്ങനെ ജനങ്ങളില്‍ ആത്മവിശ്വാസം പകരാനും അദ്ദേഹം കാണിക്കുന്ന അന്യാദൃശമായ പാടവം വളരെയേറെ പ്രശംസനീയമാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങള്‍ക്ക് ഭക്ഷണവും ഔഷധം ഉള്‍പ്പടെയുള്ള അവശ്യ വസ്തുക്കളും അവരുടെ വീടുകളില്‍ എത്തിക്കാനുള്ള തീരുമാനം ഏറെ ശ്ലാഘനീയം തന്നെ. ഇതുപോലെ എത്രയെത്ര സഹായങ്ങള്‍.കൈത്താങ്ങുകള്‍.ആദരണീയനായ മുഖ്യമന്ത്രീ, അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു. ഈ യുദ്ധത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും .ഹൃദയാഭിവാദനങ്ങള്‍.
Summary: Sreekumaran Thambi Praises Kerala Chief Minister Pinarayi Vijayan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.