ആരാധകരുടെ ആ ചോദ്യങ്ങള്‍ക്ക് തനിക്കും മഞ്ജുവിനും കൊടുക്കാന്‍ പറ്റിയ മറുപടിയാണിത്; സംവിധായകന് ശ്രീകുമാര്‍ മേനോന്
Dec 12, 2018, 14:57 IST
കൊച്ചി: (www.kvartha.com 12.12.2018) പഴയ മഞ്ജുവാര്യര്‍ എവിടെ എന്ന ആരാധകരുടെ ചോദ്യത്തിന് തനിക്കും മഞ്ജുവാര്യര്‍ക്കും നല്കാന് പറ്റുന്ന ഉത്തരമാണ് ഒടിയനിലെ പ്രഭയെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന്. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശക്തനായ ഒരു നായകന് അതിശക്തനായ പ്രതിനായകന് ഇവര്‍ക്കിടയില്‍ നില്ക്കുന്ന നായിക. ആ നായികയ്ക്ക് അതുകൊണ്ടു തന്നെ ശക്തമായ വ്യക്തിത്വമുണ്ട്. പ്രഭ മഞ്ജുവിന് വേണ്ടി തന്നെ എഴുതപ്പെട്ടതാണ്. മഞ്ജുവിനെ മനസില്‍ കണ്ട് എഴുതിയതു തന്നെയാണ് എന്നും സംവിധായകന് തുറന്നുപറയുന്നു.
പലരും ചോദിക്കാറുണ്ട് പഴയ മഞ്ജുവിനെ കാണാനില്ലെന്ന്. പഴയ മഞ്ജു എവിടെ എന്ന്. എന്നാല്‍ പഴയ മഞ്ജു എവിടെയും പോയിട്ടില്ല. അവരെ ചലഞ്ച് ചെയ്യാന്‍ പറ്റിയ കഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അതിനെല്ലാം എനിക്കും മഞ്ജുവിനും കൊടുക്കാന്‍ പറ്റിയ ഉത്തരമാണ് ഒടിയനിലെ പ്രഭ.
മലയാളത്തിലെ എക്കാലത്തെയും മികച്ച സ്ത്രീകഥാപാത്രമാകും പ്രഭ എന്ന കാര്യത്തില്‍ സംശയമില്ല. മഞ്ജുവിനെ മിസ് ചെയ്യുന്നു. മഞ്ജുവിനെ ഇങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നു എന്നൊക്കെ പറയുന്നവര്‍ക്ക് ആ പഴയ മഞ്ജുവിനെ ഒടിയനില്‍ കാണാം എന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sreekumar Menon about Manju Warrier, Cinema, Entertainment, Actress, Director, Manju Warrier, Trending, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.