'ക്യാന്‍സര്‍ ബാധിച്ചതോടെ ഞാന്‍ ഒരു ബാധ്യതയായി മാറിയിരിക്കാം', കമൽഹാസനെതിരെ ആരോപണവുമായി നടി ഗൗതമി

 


ചെന്നൈ: (www.kvartha.com 09.05.2020) അഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ താല്പര്യം ഇല്ലാത്തതിനാലാണ് കമൽഹാസനുമായി പിരിയാന്‍ തീരുമാനിച്ചതെന്നും ക്യാന്‍സര്‍ ബാധിച്ചതോടെ ഞാന്‍ ഒരു ബാധ്യതയായി അദ്ദേഹത്തിന് മാറിയിരിക്കാമെന്നും പ്രശസ്ത തെന്നിന്ത്യൻ നടി ഗൗതമി. ബ്ലോഗിലൂടെയാണ് കമൽഹാസനുമായി  വേർപിരിയലിന് കാരണമായ സംഭവങ്ങളെപ്പറ്റി തുറന്നു പറഞ്ഞത്. ആത്മാര്‍ത്ഥതയും പരസ്പരബഹുമാനവും നിലനിര്‍ത്താന്‍ കഴിയാതെ പോയതിനെതുടര്‍ന്നാണ് ബന്ധം തുടരാന്‍ താല്‍പര്യമില്ലാതെയായതെന്നും തനിക്ക് ക്യാന്‍സര്‍ ബാധിച്ചതോടെ കമലിന് ഒരു ബാധ്യതയായി മാറിയിരിക്കാം എന്നും ഗൗതമി തുറന്നു പറയുന്നു.


'ക്യാന്‍സര്‍ ബാധിച്ചതോടെ ഞാന്‍ ഒരു ബാധ്യതയായി മാറിയിരിക്കാം', കമൽഹാസനെതിരെ ആരോപണവുമായി നടി ഗൗതമി

കമലിന്റെ മകളാണ് തങ്ങളുടെ ദാമ്പത്യജീവിതം തകർത്തതെന്നുള്ള വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്. ശ്രുതി ഹാസനാണ് ബന്ധം വേര്‍ പിരിയാന്‍ കാരണമെന്നുള്ള വാര്‍ത്ത സത്യമല്ല. 2016 ഒക്ടോബറിന്  മുമ്പുതന്നെ കമലുമായി പിരിയുന്നതിനെ കുറിച്ച്‌ ആലോചിച്ചിരുന്നു. ഞങ്ങള്‍ക്കിടയില്‍ നിന്നിരുന്ന ചില വ്യവസ്ഥകള്‍ തെറ്റിയതായിരുന്നു അകല്‍ച്ചയ്ക്ക് കാരണമായത്. 2010 ഏപ്രില്‍ കമലഹാസന്‍ ആരംഭിച്ച ഓണ്‍ലൈനില്‍ ചാനലില്‍ നിന്നും തനിക്ക് ഒരു പ്രതിഫലവും ലഭിച്ചിരുന്നില്ല. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ കമല്‍ അത് ഉപേക്ഷിച്ചു. 13 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവിലാണ് കമലഹാസനും നടി ഗൗതമിയും ബന്ധം വേര്‍പിരിയുന്നത്. നിയമപരമായി ഇരുവരും വിവാഹം കഴിച്ചില്ലെങ്കിലും 2016 ഒക്ടോബറില്‍ ബന്ധം പിരിയുന്നതായി അറിയിക്കുകയായിരുന്നു. അതേസമയം, ഗൗതമിയുടെ ആരോപണത്തോട് കമൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Summary: Split with KamalHaassan Due to Lack of Respect, says Gautami
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia