ഒടുവില്‍ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ടി യാഥാര്‍ഥ്യമാകുന്നു; താരത്തിന്റെ മക്കള്‍ സേവൈ കക്ഷിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച ചിഹ്നം ഓട്ടോറിക്ഷ; ചോദിച്ചത് 'ബാബാ' മുദ്ര
Dec 15, 2020, 12:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 15.12.2020) ഏറെ അഭ്യൂഹങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വിരാമമിട്ട് ഒടുവില്‍ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ടി യാഥാര്‍ഥ്യമാകുന്നു. ഡിസംബര്‍ 31ന് പ്രഖ്യാപിക്കുമെന്ന് ദിവസങ്ങള്‍ക്കു മുന്‍പ് രജനി ട്വീറ്റ് ചെയ്ത പാര്‍ടിയുടെ പേരും ചിഹ്നവും സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിലവിലുണ്ടായിരുന്ന ചെറുകക്ഷിയായ മക്കള്‍ ശക്തി കഴകമെന്ന പാര്‍ടിയുടെ പേര് മക്കള്‍ സേവൈ കക്ഷിയെന്നാക്കി മാറ്റിയാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനം.
234 അസംബ്ലി മണ്ഡലങ്ങളിലും മത്സരിക്കുമെന്നു കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പാര്‍ടി അപേക്ഷ നല്‍കിയത്. രണ്ടര മാസം മുന്‍പാണ് മക്കള്‍ ശക്തി കഴകം എന്ന പാര്‍ടിയെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനത്തിലൂടെ മക്കള്‍ സേവൈ കക്ഷി എന്നു പേരു മാറ്റിയതെന്നാണ് ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ 2019 മാര്‍ച്ച് 15ന് പുറത്തിറക്കിയ പട്ടികപ്രകാരം ചെന്നൈയിലെ എര്‍ണാവൂര്‍ ആസ്ഥാനമായ മക്കള്‍ ശക്തി കഴകം എന്ന പാര്‍ടിയെ 237- ാം നമ്പറായാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 30ന് പുതുക്കിയ പട്ടിക പ്രകാരം 237- ാം നമ്പറായി മക്കള്‍ സേവൈ കക്ഷി എന്ന് പുനര്‍നാമകരണം നല്‍കിയിട്ടുണ്ട്.
ഓട്ടോറിക്ഷയാണ് പാര്‍ടി ചിഹ്നമായി തെരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ചത്. 2002ല്‍ പുറത്തിറങ്ങിയ രജനിയുടെ ചിത്രം 'ബാബാ'യിലെ ഇരുവിരലുകള്‍ ഉയര്‍ത്തിയുള്ള മുദ്ര(ഹസ്ത മുദ്ര)യാണ് പാര്‍ടി ചിഹ്നത്തിനുള്ള പ്രഥമ പരിഗണനയായി അപേക്ഷിച്ചിരുന്നതെന്നാണ് വിവരം.
1995 ല്‍ പുറത്തിറങ്ങിയ വമ്പന്‍ ഹിറ്റായ 'ബാഷ'യെ അനുസ്മരിപ്പിക്കുന്ന ഓട്ടോറിക്ഷയാണ് രണ്ടാം പരിഗണനയായി അപേക്ഷിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നവുമായി സാദൃശ്യമുള്ളതിനാല്‍ ഹസ്ത മുദ്ര ചിഹ്നം തള്ളിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍, ഓട്ടോറിക്ഷ പാര്‍ടി ചിഹ്നമായി അംഗീകരിക്കുകയായിരുന്നു.
Keywords: Speculations over Rajinikanth's debut via low-profile 'Makkal Sevai Katchi'; autorickshaw to be party symbol?, Chennai, News, Politics, Cinema, Rajanikanth, Actor, Trending, National.
Keywords: Speculations over Rajinikanth's debut via low-profile 'Makkal Sevai Katchi'; autorickshaw to be party symbol?, Chennai, News, Politics, Cinema, Rajanikanth, Actor, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
