സ്പെക്ട്രം ഓഫ് ലാഫര്‍; മൂന്ന് മിനിറ്റില്‍ വേറിട്ട മോഹന്‍ലാല്‍ ചിരികള്‍; വിഡിയോ വൈറല്‍
Mar 5, 2021, 10:51 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 05.03.2021) മലയാള സിനിമയുടെ താരരാജാവ് മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയുടെ മൂന്ന് മിനിറ്റിലുള്ള വേറിട്ട ചിരികള്‍ ചേര്‍ത്തുകൊണ്ടുള്ള വിഡിയോ വൈറലാകുന്നു. പ്രിയതാരത്തിനായി സിനിഡോട് എന്ന യൂട്യൂബ് ചാനല്‍ തയ്യാറാക്കിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സ്പെക്ട്രം ഓഫ് ലാഫര്‍ എന്നാണ് വിഡിയോയുടെ പേര്.
മോഹന്‍ലാല്‍ അഭിനയിച്ച മുന്നൂറോളം സിനിമകളില്‍ നിന്നുള്ള ചില 'ചിരി' നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ തയാറാക്കിയിരിക്കുന്നത്. തിരനോട്ടം മുതല്‍ മരക്കാര്‍ വരെയുള്ള മോഹന്‍ലാല്‍ സിനിമകളിലെ അദ്ദേഹത്തിന്റെ മനം മയക്കുന്ന ചിരികള്‍ വിഡിയോയില്‍ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

