SWISS-TOWER 24/07/2023

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് കുടുംബം; വെന്റിലേറ്ററില്‍ ചികിത്സയിലാണെങ്കിലും ആരോഗ്യനില ഭദ്രമാണെന്നും സമൂഹമാധ്യമങ്ങളിലെ പ്രചാരങ്ങളില്‍ വിശ്വസിക്കരുതെന്നും മകന്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 15.08.2020) കോവിഡ് ബാധിച്ച് ചെന്നൈ എംജിഎം ഹെല്‍ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് കുടുംബം. വെന്റിലേറ്ററില്‍ ചികിത്സയിലാണെങ്കിലും അദ്ദേഹത്തിന്റെ  ആരോഗ്യനില ഭദ്രമാണെന്നും സമൂഹമാധ്യമങ്ങളിലെ പ്രചാരങ്ങളില്‍ വിശ്വസിക്കരുതെന്നും മകന്‍ എസ് പി ചരനും സഹോദരി എസ് പി വസന്തയും പറഞ്ഞു. അച്ഛന്റെ സൗഖ്യത്തിനായി പ്രാര്‍ഥിക്കുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും ചരന്‍ പറഞ്ഞു.
Aster mims 04/11/2022

സഹോദരന് രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നും എല്ലാവരുടേയും പ്രാര്‍ത്ഥന കൊണ്ടും  ദൈവകൃപ കൊണ്ടും അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കുമെന്നും സുരക്ഷിതമായും ഊര്‍ജസ്വലനായും വീട്ടിലേക്ക് തിരിച്ചെത്തുമെന്നും സഹോദരി വസന്ത പറഞ്ഞു.

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് കുടുംബം; വെന്റിലേറ്ററില്‍ ചികിത്സയിലാണെങ്കിലും ആരോഗ്യനില ഭദ്രമാണെന്നും സമൂഹമാധ്യമങ്ങളിലെ പ്രചാരങ്ങളില്‍ വിശ്വസിക്കരുതെന്നും മകന്‍

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആഗസ്ത് അഞ്ചിനാണ് എസ്പിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണു സ്ഥിതി വഷളായതെന്ന് ചെന്നൈ എംജിഎം ഹെല്‍ത്കെയര്‍ ആശുപത്രി അറിയിച്ചു. എന്നാല്‍ വെള്ളിയാഴ്ച രാത്രിയോടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് കുടുംബം അറിയിച്ചു.

ആശുപത്രിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയും ചെയ്തു. ബാലസുബ്രഹ്മണ്യം ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്നും ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും എംജിഎം ഹെല്‍ത് കെയറിന്റെ മെഡിക്കല്‍ സര്‍വീസസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.അനുരാധ ഭാസ്‌കരന്‍ ശനിയാഴ്ച അറിയിച്ചു. 

ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ചികിത്സയെക്കുറിച്ചും ആശുപത്രി അധികൃതരുമായി സംസാരിച്ചെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയ് ഭാസ്‌കര്‍ ട്വിറ്ററില്‍ അറിയിച്ചു. എസ്പിബിയുടെ തിരിച്ചുവരവിനായി പ്രാര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ട് എ ആര്‍ റഹ്മാന്‍, ഇളയരാജ, ചിരഞ്ജീവി, ഭാരതിരാജ, ധനുഷ്, കെ എസ് ചിത്ര തുടങ്ങിയവര്‍ സമൂഹമാധ്യങ്ങളില്‍ കുറിപ്പിട്ടു.

വികാരനിര്‍ഭരമായിരുന്നു സംഗീത സംവിധായകന്‍ ഇളയരാജയുടെ വിഡിയോ സന്ദേശം. ഇങ്ങനെ പതറിയ ശബ്ദത്തില്‍ ഇളയരാജയെ ഇതിന് മുമ്പൊന്നും ആരാധകര്‍ കണ്ടിട്ടില്ല. എസ്പിബിയുടെ ആരോഗ്യനില വഷളായന്ന വിവരം പുറത്തു വന്നപ്പോള്‍ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും സിനിമാ ലോകത്തിനുമുണ്ടായ ഞെട്ടല്‍ ഉളയരാജയുടെ വാക്കുകളില്‍ വ്യക്തമായിരുന്നു.

വിവിധ ഭാഷകളിലായി 40,000ത്തോളം പാട്ടുകള്‍ പാടി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഗായകനാണ് എസ് പി ബാലസുബ്രഹ്മണ്യന്‍. 

Keywords:  SP Balasubrahmanyam much better now, will recover soon: SPB family statement, Covid, Chennai, News, Singer, Cinema, Award,Hospital, Health, Health & Fitness, Treatment, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia