ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി മോശമായി; 'അതീവ ഗുരുതരാവസ്ഥയില്‍' എന്ന് ആശുപത്രി അധികൃതര്‍
Sep 24, 2020, 19:37 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 24.09.2020) ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ (എസ്പിബി) ആരോഗ്യസ്ഥിതി മോശമായി. എസ് പി ബി 'അതീവ ഗുരുതരാവസ്ഥയില്‍' ആണെന്നു ചെന്നൈയിലെ എംജിഎം ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോവിഡ് ബാധിച്ച് ഓഗസ്റ്റ് അഞ്ചു മുതല്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
സപ്തംബര്‍ 23 മുതലാണ് എസ് പി ബിയുടെ നില മോശമാകുന്നത്. വിദഗ്ദ മെഡിക്കല്‍ സംഘം അദ്ദേഹത്തെ പരിശോധിച്ചുവരികയാണെന്നും ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു. അതിനിടെ എസ് പി ബിയുടെ മകന്‍ അപ്പ സുഖം പ്രാപിച്ചുവരികയാണെന്നും എത്രയും പെട്ടെന്ന് ആശുപത്രി വിടുമെന്നും പറഞ്ഞ് നേരത്തെ ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.